ഞാവൽ പഴത്തിന്റെ മറ്റേറും ഗുണങ്ങൾ… ആരറിഞ്ഞു ഇതെല്ലാം… ഈ കാര്യങ്ങൾ ഇനിയെങ്കിലും അറിയാതെ പോകല്ലേ…

ഞാവലിൽ അടങ്ങിയിട്ടുള്ള ആരോഗ്യ ഗുണത്തെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് ഞാവലിൽ അടങ്ങിയിട്ടുള്ളത്. ശരീരത്തിൽ നിരവധി ആരോഗ്യ ഗുണങ്ങളാണ് കാണാൻ കഴിയുക. ബാല്യകാലത്തിന്റെ ഓർമ്മകൾക്ക്‌ മധുരം നൽക്കുന്ന ഒന്നാണ് ഞാവൽ. ഞാവൽ മരത്തിൽ കല്ലെറിഞ്ഞു ഞാവൽപ്പഴം പൊട്ടിച്ചു കഴിക്കുന്നത് ആരുടെയും മധുരമുള്ള ഓർമ്മകളിൽ ഒന്നായിരിക്കും.

പണ്ട് കേരളത്തിൽ ഒട്ടുമിക്ക വീടുകളിലും ഉണ്ടായിരുന്നതും എന്നാൽ ഇന്ന് അന്യം നിൽക്കുന്നതുമായ ഞാവലിനെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഞാവൽ പഴം എന്ന് കേട്ടാൽ ആദ്യം തന്നെ മനസ്സിലേക്ക് ഓടിവരുന്നത് അതിന്റെ മനോഹരമായ നിറം തന്നെയാണ്. ഇത് കഴിച്ചു കഴിഞ്ഞാൽ വായും ചുണ്ടും പിന്നെ നീല കലർന്ന ഒരു കറുപ്പ് നിറമാകും. ഇത് കുട്ടികൾക്ക് വളരെ ഇഷ്ടമാണ്.

നിരവധി ആരോഗ്യഗുണങ്ങളാണ് ഈ ഞാവലിൽ അടങ്ങിയിട്ടുള്ളത്. ഞാവൽ മരത്തിന്റെ ഇലയും തൊലിയും പഴങ്ങളും കുരുവുമെല്ലാം തന്നെ ഔഷധഗുണങ്ങളുടെ കലവറയാണ്. പ്രമേഹം കുറയ്ക്കാൻ ഞാവൽപഴത്തിന്റെ കുരുവിനെ അപാരമായ കഴിവുണ്ട്. പഴം കഴിക്കുന്നത് വയറിന് സുഖം തരുകയും മൂത്രം ധാരാളം പോകുന്നതിന് സഹായിക്കുകയും ചെയ്യും.

അർസസ് വയറു കടി വിളർച്ച എന്നിവയ്ക്കു ഞാവൽ കഴിക്കുന്നത് വളരെ ഗുണം ചെയ്യുന്നുണ്ട്. വായിൽ ഉണ്ടാക്കുന്ന മുറിവിനും പഴുപ്പിനും ഞാവൽ ഉപയോഗിച്ചുള്ള കഷായം വളരെ നല്ലതാണെന്ന് പറയുന്നുണ്ട്. ഇതിൽ ജീവകം എ ജീവകം സി പ്രോട്ടീൻ ഫോസ്ഫറസ് കാൽസ്യം ഫൈബർ എന്നിവയും അടങ്ങിയിട്ടുണ്ട്. വൈൻ ഉണ്ടാക്കാനും വളരെയേറെ സഹായിക്കുന്നുണ്ട്. ഇത്രയേറെ ഗുണങ്ങൾ അറിഞ്ഞിട്ടും ഇനി ഞാവൽ പഴം കഴിക്കാതെ പോകല്ലേ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD

Leave a Reply

Your email address will not be published. Required fields are marked *