മുക്കുറ്റിയുടെ ആരോഗ്യഗുണത്തെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീര ആരോഗ്യത്തിന് വളരെയേറെ ഗുണങ്ങൾ നൽകുന്ന നിരവധി സസ്യജാലങ്ങൾ നാം കണ്ടിട്ടുള്ളതാണ്. ഓരോന്നിലും ഓരോ രീതിയിലുള്ള ആരോഗ്യ ഗുണങ്ങളാണ് കാണാൻ കഴിയുക. നമ്മുടെ മുറ്റത്തെ തൊടിയിലും എല്ലാം തന്നെ നിലത്തു ചേർന്ന് പടർന്നുവളരുന്ന ഒരു ചെടിയെ പറ്റിയാണ് ഇവിടെ നിങ്ങള്മായി പങ്കുവെക്കുന്നത്. പലർക്കും അറിയാവുന്ന ഒന്നാണ് മുക്കുറ്റി.
പാടത്തും പറമ്പിലും എല്ലാം വളർന്നു പന്തലിച്ച് നിൽക്കുന്ന ഈ ചെടിയുടെ ഔഷധഗുണങ്ങൾ എന്നാൽ പലപ്പോഴും അറിയാതെ പോകാനാണ് പതിവ്. ചില ആരോഗ്യ ഗുണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പറമ്പിലും വഴിയിലും കാണുന്ന സാധാരണ ഒരു ചെടി എന്നതിലപ്പുറം ഇതിന്റെ എന്തെല്ലാം ഗുണങ്ങളാണ് കാണാൻ കഴിയുക തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തിരുവാതിരക്ക് ദശ പുഷ്പം ചൂടുക എന്ന ചടങ്ങ് ഉണ്ട്. ഇത്തരത്തിലുള്ള ദശപുഷ്പങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മുക്കുറ്റി.
ഇതുപോലെതന്നെ കർക്കിടക മാസം ആദ്യത്തെ ഏഴുദിവസം ഇതിന്റെ നീര് പിഴിഞ്ഞ് പൊട്ട് തൊടുക എന്ന ചടങ്ങും കാണാൻ കഴിയും. കർക്കിടക്ക് മാസത്തെ പ്രത്യേക ശരീരത്തിലെ രോഗങ്ങൾ തടയാനായി ഇത് സഹായിക്കുന്നുണ്ട്. മുക്കുറ്റി ഇത്തരത്തിലുള്ള ചടങ്ങുകൾക്ക് മാത്രമുള്ള ഒരു സസ്യ മായി കാണരുത്. ആരോഗ്യത്തിന് പലതരത്തിലുള്ള ഗുണങ്ങളും ഇത് നൽകുന്നുണ്ട്. ഇത് പൂർണ്ണമായും ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഒന്നാണ്. ഇതിന്റെ രുചി കയ്പ്പ് നിറഞ്ഞതാണ്.
പനി ഹെമറേജ് ചുമ അതിസാരം മൂത്ര സംബന്ധമായ രോഗങ്ങൾ തുടങ്ങിയ നിരവധി രോഗങ്ങൾക്ക് ഇത് ഔഷധമായി ഉപയോഗിക്കുന്നുണ്ട്. കൂടാതെ ഇതിന് അണു നാശന സ്വഭാവവും രക്തപ്രവാഹം തടയാനുള്ള കഴിവും അടങ്ങിയിട്ടുണ്ട്. ഇത് അൾസറിനും മറ്റു മുറിവുകൾക്ക് ഇത് മരുന്നായി ഉപയോഗിക്കുന്നുണ്ട്. ഇതുകൂടാതെ പഴുതാര എന്നിവ കുത്തിയാൽ ഇത് സമൂലം അരച്ച് പുറമേ പുരട്ടുകയാണ് ചെയ്യേണ്ടത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Reenas Green Home