ഈ ചെടി കാണാത്തവരായി അധികമാരും ഉണ്ടാവില്ല. നമ്മുടെ വീട്ടിലും പറമ്പുകളിലും പരിസരപ്രദേശങ്ങളിലും എല്ലാം തന്നെ വെറുതെ നിൽക്കുന്ന ഈ ചെടി കാണാത്തവരെ ആരും തന്നെ ഉണ്ടാകില്ല. നല്ല മനോഹരമായി പൂത്തു നിൽക്കുന്ന നീല ശങ്ക് പുഷ്പങ്ങൾ കാണാൻ വളരെ മനോഹരമാണ്. ആ നീല പടർപ്പുകൾക്ക് അത്ര ഏറെ ഭംഗി ഉള്ളതുകൊണ്ടാണ് പലരും ഇത് ഇത്രയേറെ ശ്രദ്ധിക്കുന്നത്. ഇത് ആയുർവേദത്തിൽ വളരെയേറെ പ്രധാനപ്പെട്ട രസായന ഔഷധം കൂടിയാണ്.
ഇന്ത്യയിലെ ചില ഭാഗങ്ങളിൽ അപരാജിത എന്ന പേരിൽ ഇതു അറിയപ്പെടുന്നുണ്ട്. ഇതിനെ സൂക്ഷ്മജീവികൾക്ക് മണ്ണിലെ നൈട്രജൻ വർദ്ധിപ്പിക്കാൻ സാധിക്കുന്നതിനാൽ പാരിസ്ഥിതിക പ്രാധാന്യം കൂടിയ സസ്യം ആണ് ഇത്. നീല വെള്ള എന്നിങ്ങനെ പൂക്കൾ കാണുന്ന രീതിയിൽ രണ്ട് ഇനങ്ങളാണ് ഇവ കാണാൻ കഴിയുക. ഇവ രണ്ടിനും ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്. ഇതിന്റെ പൂവും ഇലയും എല്ലാം തന്നെ ഔഷധ യോഗ്യമാണ്. ആയുർവേദത്തിൽ മാനസികരോഗങ്ങൾക്കുള്ള മരുന്നായി ഇത് ഉപയോഗിക്കുന്നുണ്ട്.
ഇന്ധോനേഷ്യയിലും മലേഷ്യയി ലുമാണ് ഇതിന്റെ ഉൽഭവം എന്നാണ് പറയുന്നത്. പ്രവേശന കവാടങ്ങളിൽ കമാന ആകൃതിയിൽ പടർത്തിയാൽ കടും നീല നിറത്തിലുള്ള ചെറിയ പൂക്കൾ വിടർന്ന് നിൽക്കുന്ന മനോഹരമായ ഒരു കാഴ്ച തന്നെയാണ്. പടർന്നു വളരുന്ന വള്ളിച്ചെടി ആയതുകൊണ്ട് വേലികളിലും വീടിന്റെ ബാൽക്കണികളിലും ഇത് വളർത്താൻ സാധിക്കുന്നതാണ്. അസെറ്റോ കോളിന് എന്നാ ന്യൂറോ ട്രാൻസ്‌മിറ്റർ പ്രകൃതിദത്തമായി അടങ്ങിയതിനാൽ ഇത് തലച്ചോറിലെ പ്രവർത്തനങ്ങൾ സുഖമാക്കാൻ അതിസവിശേഷം കഴിവ് കാണാൻ കഴിയും.
ഇതിന്റെ പൂക്കൾ ഇട്ട് ആവി പിടിക്കുന്നത് തലവേദന കുറക്കാൻ വളരെയേറെ സഹായിക്കുന്നുണ്ട്. ഇത് ഉപയോഗിച്ച് കഷായം കുടിക്കുകയാണ് എങ്കിലും ഉന്മാദം ശ്വാസരോഗങ്ങൾ ഉറക്കമില്ലായ്മ എന്നിവ കുറയ്ക്കാനായി സഹായിക്കുന്നുണ്ട്. ഇതിന്റെ വേര് പശുവിൻ പാലിൽ അരച്ച് വയറു ഇളക്കാൻ ഉപയോഗിക്കുന്നുണ്ട്. തൊണ്ട വീക്കം ഇല്ലാതാക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U