നമ്മുടെ ചുറ്റിലും നിരവധി സസ്യ ജാലങ്ങൾ കാണാൻ കഴിയും. ഓരോന്നിനും അതിന്റെ തായ് ആരോഗ്യഗുണങ്ങളും ഉപയോഗങ്ങളും ഉണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിറയെ പൂക്കളുള്ള ഈ ചെടിയിൽ ഉണ്ടാകുന്ന പൂക്കൾ നമ്മൾ പലപ്പോഴും പൂക്കളത്തിൽ ഇടാറില്ല. ശവംനാറി ആയതുകൊണ്ടാണ് ഇത് ഉപയോഗിക്കാത്തത്. എന്നാൽ ശ്മശാനങ്ങളിൽ ധാരാളമായി ഈ സസ്യം കണ്ടുവരുന്നുണ്ട്. അതുകൊണ്ടുതന്നെ ശവക്കോട്ട പച്ച എന്നും ശവനാറി എന്നെല്ലാം ഇതിനെ അറിയപ്പെടുന്നുണ്ട്.
പണ്ടുകാലങ്ങളിൽ ഇത് മാറ്റി നിർത്തിയിരുന്നു എങ്കിലും. ഇത് ഇന്ന് പലരുടെയും വീട്ടുമുറ്റത്ത് അല്ലെങ്കിൽ പൂന്തോട്ടങ്ങളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. നിരവധി വർണ്ണങ്ങളിൽ നമ്മുടെ പൂന്തോട്ടങ്ങളുടെ മനോഹാരിത വർദ്ധിപ്പിക്കുന്ന ഒരു സസ്യം കൂടിയാണ് ഇത്. ഒരുപാട് പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. ഉഷ മലരീ ശവ നാറി ശവക്കോട്ട പച്ച നിത്യകല്യാണി എന്നിങ്ങനെ നിരവധി പേരുകളിൽ ഇത് അറിയപ്പെടുന്നുണ്ട്.
നിങ്ങൾ ഇതിനെ വിളിക്കുന്ന പേര് എന്താണ് താഴെ പറയാമോ. ഇവിടെ പറയുന്നത് ഈ ചെടിയുടെ പ്രത്യേകതകളും അതുപോലെ തന്നെ ഔഷധ ഗുണങ്ങളെ കുറിച്ചാണ്. കേരളത്തിൽ വളരെ സർവസാധാരണമായി കാണപ്പെടുന്ന ഈ പൂച്ചെടി നിത്യ കല്യാണി എന്ന പേരിലറിയപ്പെടുന്നു. നിത്യവും പുഷ്പിക്കുന്നതുകൊണ്ടാണ് ഇതിനെ ഇങ്ങനെ ഒരു പേര് വന്നിട്ടുള്ളത്.
നിത്യവും നിറയെ പൂ ചൂടി നിൽക്കുന്ന ഈ ചെടി ഏത് ഉദ്യാനത്തിനും ശോഭ എറുന്ന ഒരു നല്ല പൂച്ചെടിയാണ്. ഇതിന്റെ ഔഷധഗുണങ്ങൾ നോക്കിയാലും അവിടെയും ഇതു ഒന്നാം സ്ഥാനത്ത് തന്നെയാണ്. ഇതിന്റെ വേര് ഇലയും ആണ് ഏറ്റവും ഔഷധ യോഗ്യമായ ഭാഗങ്ങൾ. നൂറിൽ കൂടുതൽ ആൽക്കലോയ്ടുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U