നിങ്ങളിൽ പലർക്കും ഇത് അറിയാമായിരിക്കും. നിങ്ങളുടെ പരിസര പ്രദേശത്ത് നിങ്ങളുടെ വീട്ടിൽ കാണാൻ സാധ്യതയുള്ള ഒന്നാണ് ഇത്. ഇതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മൾ മീൻ കറിയിലും മറ്റും ഉപയോഗിക്കുന്ന കുടംപുളിയാണ് ഇത്. കുടംപുളിയിട്ട മീൻകറിയും മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. അത്രയേറെ ആരൊഗ്യ ഗുണം ഇതിൽ അടങ്ങിയിട്ടുണ്ട്. മീൻ കറിയിൽ മാത്രമല്ല പച്ചക്കറിയിലും ഇത് ഉപയോഗിക്കുന്നുണ്ട്.
വാളൻപുളിയെക്കാള്‍ ആരോഗ്യകരമായി ആയുർവേദം പോലും കുടംപുളിയാണ് പറയുന്നത്. ഇതിനെ പിണം പുളി മീൻ പുളി ഘോരക്ക പുളി പിണർ തൊട്ട് പുളി തുടങ്ങിയ പേരുകളിൽ എല്ലാം കാണാൻ കഴിയും. ചെറുതും തിളക്കമുള്ളതുമായ ഇലകളും പച്ച നിറത്തിൽ കാണുന്ന കായ്കൾ പാകമാകുന്നതോടുകൂടി മഞ്ഞനിറത്തിൽ ആകുന്നു. കായ്കൾ ആറോ എട്ടോ ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന രീതിയിലാണ് ഇത് കാണുന്നത്. ഇതിന്റെ ഗുണങ്ങളെയും ഔഷധ ഉപയോഗങ്ങളെയും ഇത് എങ്ങനെ കറുത്ത നിറത്തിലുള്ള പുളി ആക്കി മാറ്റുന്നു തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
കുത്തക മരുന്ന് കമ്പനി ഇതിന്റെ വിപണന സാധ്യത മനസ്സിലാക്കി ഇപ്പോൾ ക്യാപ്സുൽ രൂപത്തിലും വിപണിയിൽ എത്തിക്കുന്നുണ്ട്. പൊതുവേ ഇതിന്റെ ഗുണങ്ങൾ ഏറ്റവും കൂടുതൽ മനസ്സിലാക്കിയിട്ടുള്ളത് യൂറോപ്യൻസ് ആണ്. ഇത്തരത്തിലുള്ള ക്യാപ്സുളുകൾ ധാരാളമായി ഉപയോഗിക്കുന്നത് അവർ തന്നെയാണ്. ആ കുടംപുളിയുടെ തോട് തന്നെയാണ് ഇതിന്റെ പ്രധാന ഉപയോഗഭാഗം.
കൂടാതെ തളിരില വിത്ത് വേരിന്റെ മേൽത്തൊലി എന്നിവയെല്ലാം തന്നെ ഉപയോഗത്തിനായി എടുക്കുന്നുണ്ട്. കുടംപുളിയുടെ തോടിൽ അമ്ലങ്ങൾ ധാതുലവണങ്ങൾ മാംസ്യം കൊഴുപ്പ് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. കറികളിൽ ഉപയോഗിക്കുന്നത് കൂടാതെ ആയുർവേദത്തിൽ കഫം അതിസാരം തുടങ്ങിയവയ്ക്ക് ജാതിക്ക കൂട്ടി ഉപയോഗിക്കുന്നുണ്ട്. അതുപോലെതന്നെ വാദം തുടങ്ങിയ ഔഷധങ്ങൾക്ക് ഉപയോഗിക്കുന്ന ഔഷധങ്ങളിലും ചേരുവയായി കുടംപുളി ചേർക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U