പറമ്പിലുള്ള ഈയൊരു ചെടി മതി എത്ര കൂടിയ പ്രമേഹത്തെയും കുറയ്ക്കാൻ. ഇതാരും നിസ്സാരമായി തള്ളിക്കളയരുതേ…| Mukkutti plant benefits

Mukkutti plant benefits : നമ്മുടെ ചുറ്റുപാടും കാണാൻ സാധിക്കുന്ന ഒരു ഔഷധസസ്യമാണ് മുക്കുറ്റി. ദശപുഷ്പങ്ങളിൽ പെടുന്ന ഒരു സസ്യം തന്നെയാണ് ഇത്. ഒട്ടനവധി ഗുണഗണങ്ങൾ അടങ്ങിയിട്ടുള്ള ഈ സസ്യം പാതയോരങ്ങളിലും പറമ്പുകളിലും ധാരാളമായി തന്നെ കാണാൻ സാധിക്കുന്നു. ആരോഗ്യഗുണങ്ങൾ ഏറെ ഉള്ളതു പോലെ തന്നെ ഹൈന്ദവ ആചാരപ്രകാരവും വളരെയധികം ഉപയോഗപ്രദമായിട്ടുള്ള ഒരു സസ്യം തന്നെയാണ് ഇത്. ഇതരച്ച് കുറി തൊടുന്നതിന് വേണ്ടി ഉപയോഗിക്കാറുണ്ട്.

ഇതിൽ അടങ്ങിയിട്ടുള്ള സംയുക്തങ്ങൾ നമ്മുടെ ശരീരത്തിന് ഏറ്റവും അനുയോജ്യമായവയാണ്. തൊടുമ്പോൾ വാടുന്ന തൊട്ടാവാടി യോട് പോലെ തന്നെ ഇതും തൊടുമ്പോൾ അല്പം വാടാറുണ്ട്. മഞ്ഞൾ ഉള്ള ചെറിയ പൂക്കൾ ആണ് ഇതിനുള്ളത്. നമ്മുടെ ശരീരത്തിലേക്ക് കയറി വരുന്ന പലതരത്തിലുള്ള വിഷാംശങ്ങളെ നീക്കം ചെയ്യാൻ കഴിയുന്ന ഒരു അപൂർവ്വ സസ്യം തന്നെയാണ് ഇത്.

അതോടൊപ്പം തന്നെ സംബന്ധമായിട്ടുള്ള എല്ലാ രോഗങ്ങൾക്കും ഇത് ഒരു മറുമരുന്ന് കൂടിയാണ്. കൂടാതെ മുക്കുറ്റി ഏറ്റവും അധികം ഉപയോഗിക്കുന്നത് ജീവിതശൈലി രോഗമായ പ്രമേഹത്തിന് എതിരായിട്ടാണ്. പ്രമേഹ സാധ്യതകൾ കുറയ്ക്കുന്നതിന് മുക്കുറ്റി പണ്ടുകാലം മുതലേ ഉപയോഗിച്ച് വരുന്ന ഒരു ഔഷധമാണ്. അതോടൊപ്പം തന്നെ പ്രസവാനന്തര ചികിത്സക്കും ഇത് ഉപയോഗപ്രദമാണ്.

കൂടാതെ ഇത് നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. ധാരാളം ആന്റിഓക്സൈഡുകൾ ഉള്ളതിനാലാണ് ഇത്തരം ഒരു കഴിവ് ഉണ്ടാകുന്നത്. അതോടൊപ്പം തന്നെ പ്രമേഹത്തെ കുറയ്ക്കുന്നു എന്നുള്ളതിനാൽ ഹൃദയരോഗസാധ്യതകൾ ഏത് കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ടുകളെയും മുറിവുകളെയും തടയാൻ ഇതിനെ കഴിവുണ്ട്. തുടർന്ന് വീഡിയോ കാണുക.