ശരീരഭാരം കുറയ്ക്കാനും ഊർജ്ജം വർദ്ധിപ്പിക്കാനും ഇതു മതി. ഇതിന്റെ മറ്റ് ഗുണങ്ങൾ ആരും കാണാതെ പോകല്ലേ.

നാടൻ പഴങ്ങളിൽ ഏറ്റവും അധികം മധുരമുള്ളതും ഗുണകരവും ആയിട്ടും ഉള്ളതുമായ ഫലവർഗ്ഗമാണ് സപ്പോട്ട. ചിക്കു എന്നാണ് പൊതുവേ ഇത് അറിയപ്പെടുന്നത്. ഒട്ടുമിക്ക മിൽക്ക് ഷേക്കുകളിലെ ഒരു താരം തന്നെയാണ് ഇത്. നമ്മുടെ ചുറ്റുപാടും വളരെ എളുപ്പത്തിൽ നട്ടുവളർത്താവുന്ന ഒരു സസ്യം തന്നെയാണ് ഇത്. ഇതിൽ ധാരാളം സംയുക്തങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് നമ്മുടെ ശരീരത്തിന് ഏറെ ഗുണകരം കൂടിയാണ്.

ഇതിൽ വൈറ്റമിൻ എ ധാരാളമായി തന്നെ അടങ്ങിയിട്ടുള്ളതിനാൽ നേത്ര രോഗങ്ങളെ തടയാൻ ഏറ്റവും ഉത്തമമാണ് ഇത്. വൈറ്റമിൻ സിയുടെ നല്ലൊരു ഉറവിടം ആയതിനാൽ തന്നെ ഇത് നമ്മുടെ പ്രതിരോധശക്തിയെ വർധിപ്പിക്കുകയും ഫ്രി റാഡിക്കലുകളുടെ നശിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഊർജ്ജം നൽകുന്നതിനും ഇത് ഉത്തമമാണ്.

വൈറ്റമിൻ എ യും സിയും എല്ലാം ധാരാളമായി ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ തന്നെ മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കും ഉത്തമമാണ് ഇത്. ഇത് അവരിലെ ക്ഷീണം അകറ്റാൻ സഹായിക്കുന്ന ഒന്നാണ്. കൂടാതെ നമ്മുടെ ദഹനത്തിന് അനുയോജ്യമായിട്ടുള്ള ഒന്ന് തന്നെയാണ് സപ്പോട്ട. അതിനാൽ തന്നെ ഇതിന്റെ ഉപയോഗം മലബന്ധം വയറുവേദന ഗ്യാസ്ട്രബിൾ എന്നിങ്ങനെയുള്ള പല പ്രശ്നങ്ങളെ തടുത്തു നിർത്തുന്നു.

കൂടാതെ ഇതിൽ ധാരാളമായി തന്നെ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളും ആന്റിഓക്സൈഡുകളും ധാരാളം ഉള്ളതിനാൽ ഇത് കാൻസറിനെ പ്രതിരോധിക്കുന്നു. കൂടാതെ ഇതിൽ കാൽസ്യം ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറെ ഗുണകരമാകുന്നു. സൗന്ദര്യസംരക്ഷണത്തിനും ഇത് ഉപകാരപ്രദമാണ്.