Benefits Of Chambaka : നമ്മുടെ വീടിനും പരിസരത്തും ധാരാളമായി തന്നെ കാണുന്ന ഒരു വൃക്ഷമാണ് ചാമ്പ. വെള്ള ചുവപ്പ് റോസ് എന്നിങ്ങനെയുള്ള നിറത്തിലാണ് ചാമ്പ കാണുന്നത്. അല്പം പുളിയോട് കൂടിയ ചാമ്പക്ക എല്ലാവരും ഒരുപോലെ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്ന് തന്നെയാണ്. കൂടുതലായും ഇത് മുറിച്ച് ഉപ്പു കൂട്ടി തിന്നാനാണ് ഓരോരുത്തരും ഇഷ്ടപ്പെടുന്നത്. ഈ ചാമ്പക്കയ്ക്ക് നാം വിചാരിക്കുന്നതിനെ അപ്പുറം ഗുണങ്ങളുണ്ട്. വിറ്റാമിനുകളും ആന്റിഓക്സൈഡുകളും ധാതുലവണങ്ങളും എല്ലാം.
ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ശാരീരിക പ്രവർത്തനങ്ങൾക്ക് ഇത് മികച്ചതാണ്. ഇതിൽ ധാരാളം നാരുകൾ ഉള്ളതിനാൽ ഇത് നമ്മുടെ ദഹനത്തിനെ സഹായിക്കുന്ന ഒന്നാണ്. അതിനാൽ തന്നെ മലബന്ധം മാറ്റാനുള്ള ഒരു മരം മരുന്നാണ് ഇത്. കൂടാതെ പ്രമേഹത്തെ നിയന്ത്രിക്കാൻ ഇതിൽ അടങ്ങിയിട്ടുള്ള ധാതുലവണങ്ങൾക്ക് കഴിയുന്നു. അതോടൊപ്പം തന്നെ ഇതിൽ ധാരാളമായി വൈറ്റമിൻ സി അടങ്ങിയിട്ടുള്ളതിനാൽ.
ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ശരീരത്തിലേക്ക് കയറി വരുന്ന രോഗങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ കാൽസ്യത്തിന്റെ നല്ലൊരു ഉറവിടമായതിനാൽ തന്നെ ഇത് എല്ലുകളുടെ ആരോഗ്യത്തിനും പല്ലുകളുടെ ആരോഗ്യത്തിനും മികച്ചതാകുന്നു. കൂടാതെ ഇത് ജ്യൂസ് അടിച്ചു കുടിക്കുന്നത് നമ്മുടെ കരളിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് ഉത്തമമാണ്.
ഇതിൽ അടങ്ങിയിട്ടുള്ള നാരുകൾ കരളിൽ അടിഞ്ഞു കൂടിയിട്ടുള്ള വിഷാംശങ്ങളെ പൂർണമായി പുറംതൊഴികെയും ഫാറ്റി ലിവർ എന്ന അവസ്ഥ ഇല്ലാതാക്കുകയും ചെയ്യുന്നു. കൂടാതെ കിഡ്നിയിൽ ഉണ്ടാകുന്ന വിഷാംശങ്ങളെ പുറന്തള്ളാനും ഇത് ഉത്തമമാണ്. അതോടൊപ്പം തന്നെ ചർമ്മത്തിന്റെ ആരോഗ്യം ഇരട്ടിയായി വർധിപ്പിക്കാൻ ഇതിനെ കഴിയുന്നു. തുടർന്ന് വീഡിയോ കാണുക.