ഈയൊരു ഇല കഴിച്ചാൽ മതി വേദനകളെ വേരോടെ പിഴുതെറിയാൻ. ഇതാരുo കണ്ടില്ലെന്ന് നടിക്കരുതേ…| Pudina leaf benefits in malayalam

Pudina leaf benefits in malayalam : നമ്മുടെ ചുറ്റുപാടും ധാരാളം ഔഷധസസ്യങ്ങൾ ഉണ്ട്. പണ്ടുകാലങ്ങളിൽ വളരെയധികം ഉപയോഗിച്ചിരുന്നു. ഇന്നത്തെ കാലഘട്ടത്തിൽ മെഡിസിൻ വിഭാഗം വളരെയധികം വിപുലമായതിനാൽ തന്നെ ഓരോരുത്തരും ഔഷധങ്ങൾ ഉപയോഗിക്കുന്നത് കുറച്ച് വരികയാണ്. അത്തരത്തിൽ ധാരാളം ഔഷധമൂലമുള്ളതും ഒട്ടനവധി രോഗങ്ങളെ ഇല്ലായ്മ ചെയ്യാൻ കഴിയുന്നതും ആയിട്ടുള്ള ഒരു ഇലയാണ് പുതിന.

ആഹാര പദാർത്ഥങ്ങളിൽ മണവും രുചിയും വർദ്ധിപ്പിക്കുന്നതിന് വേണ്ടി ആണ് ഇന്ന് ഇത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. എന്നാൽ ഇതിൽ ധാരാളം ധാതുലവണങ്ങളും ജീവകങ്ങളും അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഇത് നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്കും അതോടൊപ്പം തന്നെ രോഗങ്ങളെ കുറയ്ക്കാനും ഉത്തമമാണ്. മണ്ണിൽ പടർന്ന് വളരുന്ന ഒരു ചെടിയാണ് പുതിന. ഈ പുതിന പലതരത്തിലാണ് ഉള്ളത്. ആഹാര പദാർത്ഥങ്ങളിൽ ഉൾപ്പെടുത്തുന്നതും ഔഷധഗുണങ്ങൾ.

ഏറെയുള്ളതും ആയതിനാൽ തന്നെ ഇത് നമ്മുടെ വീടുകളിൽ നട്ടുപിടിപ്പിക്കുന്നത് ഉത്തമമാകുന്നു. ഇത് വീട്ടിൽ തന്നെ നട്ടുപിടിപ്പിക്കുക യാണെങ്കിൽ വിഷരഹിതമായുള്ള പുതിന നമുക്ക് നമ്മുടെ കറികളിൽ ഉപയോഗിക്കാൻ കഴിയുന്നു. അത്തരത്തിൽ വളരെ എളുപ്പത്തിൽ വീട്ടിൽ നട്ടു പിടിപ്പിക്കാവുന്ന ഒരു സസ്യം തന്നെയാണ് പുതിന. ഇല വെറും വയറ്റിൽ കഴിക്കുമ്പോൾ ആദ്യം മധുരവും പിന്നീട് തണുപ്പുമാണ് ഉണ്ടാകുന്നത്.

ഇത് കൂടുതലായും ഇറച്ചി കറികളിലും ജ്യൂസുകളിലും ബിരിയാണിയിലുമാണ് ഉപയോഗിക്കുന്നത്. ഇതിൽ ധാരാളം ഫൈബറുകൾ ഉള്ളതിനാൽ തന്നെ നമ്മുടെ ദഹന വ്യവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള ഒന്നുതന്നെയാണ് ഇത്. ഇത് ഇറച്ചിക്കറിയും മറ്റും ഉണ്ടാക്കി കഴിക്കുമ്പോൾ ഉണ്ടാകുന്ന ഗ്യാസിനെ പ്രതിരോധിക്കാൻ ഉത്തമമാകുന്നു. കൂടാതെ നല്ലൊരു പ്രകൃതിദത്ത വേദനസംഹാരി കൂടിയാണ് പുതിന. തുടർന്ന് വീഡിയോ കാണുക.