ഈ പഴത്തിന്റെ പേര് അറിയുന്നവർ പറയാമോ… ഇത് വീട്ടിലുള്ളവർ അറിയണം…

പലർക്കും അറിയാവുന്ന ഒന്നായിരിക്കും മുട്ടപ്പഴം. അറിയാത്തവർ ഇനിയെങ്കിലും ഈ പഴത്തെ പറ്റി അറിഞ്ഞിരിക്കണം. സപ്പോർട്ടസ്യ കുടുംബത്തിലെ അധികം അറിയപ്പെടാത്ത ഒരു പഴമാണ് മുട്ടപ്പഴം. ഈ പഴത്തിന്റെ ആകൃതിയും മുട്ടയുടെ മഞ്ഞക്കരുവിനോടുള്ള സാമ്യവുമാണ് ഈ പഴത്തെ മുട്ട പഴം എന്ന് വിളിക്കാൻ ഉള്ള കാരണമായത്. മരത്തിൽ നിന്ന് തന്നെ മൂപ്പത്തി പഴുത്തില്ല എങ്കിൽ ചവർപ്പ് അനുഭവപ്പെടുന്താണ്. എന്നാൽ നന്നായി പഴുക്കുകയാണ് എങ്കിൽ തൊലി മഞ്ഞനിറം ആവുകയും വിണ്ട് കീരുകയും ചെയ്യുന്നതാണ്. ഈ പഴത്തെ പറ്റി പലരും കേട്ട് കാണും. പലരും ഇത് കഴിച്ചു കാണും. അതുപോലെ തന്നെ ഇതിന്റെ രുചി ഇഷ്ടമുള്ളവർ ഇത് കമന്റ് ചെയ്യാൻ മറക്കല്ലേ. കേരളത്തിലെ എല്ലാ ഭാഗത്തും ഇത് കാണപ്പെടുന്ന മരമാണ്.

20 30 അടി ഉയരത്തിലാണ് ഇത് വളരുന്നത്. അപൂർവമായി മാത്രമാണ് ഈ പഴം വിപണിയിൽ ഇത് വില്പനയ്ക്ക് കാണാൻ സാധിക്കുക. മലേഷ്യയിലാണ് ഈ പഴം വളരെയധികം ഉണ്ടാകുന്നത്. ഇന്ത്യയിൽ ആണെങ്കിൽ പശ്ചിമഘട്ടത്തിലാണ് ഇവ കൂടുതലും കണ്ടുവരുന്നത്. രണ്ടുതരത്തിലാണ് മുട്ട പഴം കാണാൻ കഴിയുന്നത്. ഒന്ന് വൃത്താകൃതിയിലാണ് കാണാൻ കഴിയുക. ഇതിൽ മൂന്ന് വിത്തുകൾ കാണാൻ കഴിയും. എന്നാൽ ഒറ്റ വിത്ത് ഉള്ള നീളത്തിലുള്ളതുമുണ്ട്. കൃഷി ചെയ്യുകയാണ് എങ്കിൽ ഏകദേശം നാല് വർഷത്തിനുള്ളിൽ തന്നെ വിളവ് ലഭിക്കുന്നതാണ്. ഒരു മരത്തിൽ നിന്ന് തന്നെ ധാരാളം കായകൾ ലഭിക്കുന്നുണ്ട്.

ജൂൺ ജൂലൈ മാസത്തിലാണ് ഇതിന്റെ സീസൺ എന്ന് പറയുന്നത്. ഒരു വരുമാനമായി മുട്ടപഴം കൃഷി ഇന്ത്യയിൽ കാണുന്നില്ല. മഴ കൂടുതലായി ഇല്ലാത്ത നല്ല നീർവാഴ്ചയുള്ള മണൽ പ്രദേശങ്ങളിലാണ് ഇത് കൂടുതലും കാണാൻ കഴിയുക. ആന്റി ഓക്സിഡന്റ് കലവറയാണ് മുട്ട പഴം. രോഗങ്ങളെ കാൾ രോഗാവസ്ഥ മനസ്സിലാക്കി പരിഹാരം കാണാൻ ഇതിന് സാധിക്കുന്നതാണ്. വിറ്റാമിൻ എ നിയാസ്ൻ കരോട്ടിൻ തുടങ്ങിയ നിരവധി പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ ഓർമ്മശക്തി വർദ്ധിപ്പിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. മുട്ട പഴത്തിൽ ധാരാളം ബീറ്റ കരോട്ടീൻ അടങ്ങിയിട്ടുണ്ട്.

കാഴ്ചശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന ഒരു പഴം കൂടിയാണ് ഇത്. രക്തത്തിലെ ഓസിജൻ വർധിപ്പിക്കുന്ന കാര്യത്തിലും ഈ പഴം വളരെ മുന്നിൽ തന്നെയാണ്. വിളർച്ച തടയാൻ സഹായിക്കുന്ന ഒരു പഴം കൂടിയാണ് ഇത്. ഇത് ജ്യൂസ് ആക്കി കഴിക്കുന്നത് ശരീരത്തിലെ എല്ലാവിധത്തിലുള്ള തളർച്ചയും ക്ഷീണവും ഇല്ലാതാക്കാൻ സഹായിക്കുന്നതാണ്. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ശരീരത്തിലെ ചീത്ത കൊളെസ്ട്രോൾ കുറയ്ക്കാൻ ഇത് സഹായിക്കുന്നു. നല്ല കൊളസ്ട്രോൾ വർധിപ്പിക്കാനും ഇത് സഹായിക്കുന്നത് ആണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *