നമ്മുടെ പാടത്തും പറമ്പിലും വഴിയരികിലും എല്ലാം ആയി ധാരാളം ഔഷധസസ്യങ്ങൾ കാണാൻ കഴിയും. ഓരോന്നിലും നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് കാണാൻ കഴിയുക. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ദശപുഷ്പങ്ങളിൽ നിറഞ്ഞുനിൽക്കുന്ന കയ്യൂന്നിയെ കേശരാജനെന്ന് ആണ് സംസ്കൃത നിഘണ്ടുവിൽ വിശേഷിപ്പിച്ചിരിക്കുന്നത്. കേശ സംരക്ഷണത്തിൽ ഇതിന്റെ പ്രത്യേകത ഒന്നുകൊണ്ടുതന്നെയാണ് ഇതിന് ഈ പേര് വന്നിട്ടുള്ളത്. ഈ ഗുണങ്ങൾ കൂടാതെ ബുദ്ധി വികസിക്കാനും കരൾ സംബന്ധമായ ചികിത്സയ്ക്ക് വളരെ ശ്രേഷ്ഠമായ ഒന്നാണ് കയൊന്നി.
കയൊന്നി കഞ്ഞുണ്ണി കരിയിലങ്കണ്ണി എന്നിങ്ങനെ പല പേരുകളിലും ഇത് കാണുന്നുണ്ട്. ഈ ചെടിക്ക് നിങ്ങളുടെ നാട്ടിൽ പറയുന്ന പേര് താഴെ പറയുമല്ലോ. ഈ ചെടി ഉപയോഗിച്ച് പലരീതിയിലും പലതരത്തിലും എണ്ണ കാചി തലയിൽ തേക്കാറുണ്ട്. നിങ്ങൾക്ക് അറിയാവുന്ന ഇതിന്റെ ഗുണങ്ങൾ താഴെ കമന്റ് ആയി രേഖപ്പെടുത്തുമല്ലോ. ഈ ചെടിയുടെ വിവിധ ഔഷധങ്ങളെ കുറിച്ചും ഇതിന്റെ പ്രത്യേകതകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇത് എണ്ണ കാച്ചി തലയിൽ തേക്കാൻ ഉപയോഗിക്കാറുണ്ട്.
മുടി വളർച്ച മുടി കൊഴിച്ചൽ താരൻ മുടിയുടെ അറ്റം പിളരുന്നത് തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമാണ് ഇത്. കരളിന് നല്ല ടോണിക്കായി ആയുർവേദത്തിൽ ഇത് ഉപയോഗിക്കാറുണ്ട്. വാത സംബന്ധമായ സകല രോഗങ്ങൾക്കും ഇത് വളരെയേറെ ഫലപ്രദമാണ്. മിക്ക ഇടങ്ങളിലും കയ്യോന്നി കാണാറുണ്ട്. മിക്ക ഏഷ്യൻ രാജ്യങ്ങളിലും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും ഇത് വളരുന്നുണ്ട്. പുഷ്പത്തിന്റെ നിറഭേദം അനുസരിച്ച് വെള്ള നീല മഞ്ഞ എന്നിങ്ങനെ മൂന്ന് തരത്തിലാണ് ഇത് കാണാൻ കഴിയുക. ഇതിൽ വെള്ള ഇനമാണ് കേരളത്തിൽ സർവ്വസാധാരണമായി കാണാൻ കഴിയുക.
70 സെന്റീമീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയുടെ തണ്ട് വളരെ മൃദുവും ആണ്. ശാഖകൾ വളരെ കുറവാണ്. ഇതിന്റെ എല്ലാ ഭാഗങ്ങളും ഔഷധമായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ ഇലയുടെ നീരാണ് കേശവർദ്ധകം. ചെടി മുഴുവനായി കഷായം വച്ച് കുടിക്കുന്നത് ഉദരക്രമിക്കും അതുപോലെതന്നെ കരളിനും പ്രയോജനകരമായ ഒന്നാണ്. തലവേദനയ്ക്ക് മുടി കൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്കും ഇതിന്റെ നീര് ഉപയോഗിക്കുന്നുണ്ട്. വിഖ്യാതമായ ചരക സഹിതയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U