നമ്മുടെ വീട്ടിൽ അല്ലെങ്കിൽ പരിസരപ്രദേശങ്ങളിൽ കാണുന്ന ഒന്നാണ് ഇരുമ്പൻ പുളി. നിരവധി ആരോഗ്യ ഗുണങ്ങൾ ഇരുമ്പൻപുളിയിൽ അടങ്ങിയിട്ടുണ്ട്. കൂടുതലും കറികളിൽ ചേർക്കാനും മറ്റു ആണ് ഇത് ഉപയോഗിക്കുന്നത് എങ്കിലും ഇതിന്റെ ഗുണങ്ങൾ കുറച്ചൊന്നുമല്ല. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇരുമ്പൻപുളിയുടെ ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ് നോക്കാം. ഏകദേശം 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു സസ്യമാണ് ഇലുമ്പി. ഇരുമ്പൻപുളി ഓർക്കാപുളി പുളിഞ്ചേക്ക എന്നിങ്ങനെ നിരവധി പേരുകളിൽ ഇത് കാണാൻ കഴിയും.
സാധാരണയായി ഇവ അല്പം ഉയരം വന്നാൽ ശാഖകളായി പിരിയുകയും നിസ്കാരത്തിൽ വളർന്നു പന്തലിക്കുകയും ചെയ്യുന്നു. ഈ സസ്യത്തിന്റെ കായ പച്ചക്കറിയായി ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ തടിയിൽ കുലകളായി തിങ്ങിനിറഞ്ഞു കായ്ക്കുന്ന ഫലങ്ങൾ കൂടുതലായി കാണാൻ കഴിയും. തെക്കൻ കേരളത്തിൽ കുടംപുളിക്കും വാളൻ പുളിക്കും പകരമായി മീൻ കറിയിൽ ചേർക്കാനും ഈ കായ്കൾ പച്ചക്ക് അച്ചാറിടാൻ ഉപയോഗിക്കുന്നത് ആണ്. ഇതിൽ ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയത് ഇലയിലും കായിലും ആണ്.
തൊലിപ്പുറത്ത് ഉണ്ടാകുന്ന ചൊറിച്ചിൽ അതുപോലെതന്നെ നീർവീക്കം തടിപ്പ് വാതം മുണ്ടി നീര് വിഷജന്തുകളുടെ കടിമൂലം ഉണ്ടാകുന്ന മുറിവ് തടിപ്പ് വാതം എന്നിവയ്ക്ക് ഇലകൾ അരച്ച് കുഴമ്പു രൂപത്തിലാക്കി തേക്കുന്നത് നല്ലതാണ്. ഇതിന്റെ കായകൾക്ക് പുളി രസമാണ് ഉള്ളത്. തുണികളിൽ പറ്റുന്ന തുരുമ്പ് പോലെയുള്ള കറകൾ മാറ്റുന്നതിന് ഇലുമ്പി പുളിയുടെ നീര് ഉപയോഗിക്കുന്നുണ്ട്. ഇതുകൂടാതെ പിച്ചള പാത്രങ്ങളിൽ ഉണ്ടാകുന്ന ക്ലാവു കളയാനായി ഇതിന്റെ നീർ ഉപയോഗിക്കുന്നുണ്ട്.
രക്തസമ്മർദ്ദം കുറയ്ക്കാനും ഈ പുളി കഴിക്കുന്നത് നല്ലതാണെന്ന് നാട്ടറിവുണ്ട്. ഇതിന്റെ നീർ കൂടിയ അളവിൽ കഴിക്കുമ്പോൾ ഇതിൽ വൻതോതിൽ അടങ്ങിയിരിക്കുന്ന ഓസലിക്ക് ആസിഡ് വൃക്കയിൽ അടിഞ്ഞു കൂടുകയും വൃക്ക തകരാറിൽ ആവുകയും ചെയ്യുന്നത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് കൂടാതെ ഇരുമ്പൻപുളി ഉപയോഗിച്ചുള്ള വൈൻ രക്തത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD