മനുഷ്യ ശരീരത്തിലെ അത്യന്താപേക്ഷിതമായ ഘടകമാണ് കരൾ. ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ ആളുകളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഫാറ്റി ലിവർ. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നതും ഫാറ്റി ലിവറിനെ കുറിച്ചാണ്. ഫാറ്റി ലിവറിന് അത്രയേറെ പ്രാധാന്യമുണ്ട്. രണ്ടു മൂന്നു കാരണങ്ങൾ കൊണ്ടാണ് ഫാറ്റിലിവർ പ്രശ്നങ്ങളെപ്പറ്റി ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഒന്നാമത്തെ കാരണം ഫാറ്റിലിവർ പ്രശ്നങ്ങൾക്ക് ചികിത്സ വേണ്ട എന്നായിരുന്നു ഡോക്ടർമാർ പോലും കരുതിയിരുന്നത്.
ഫാറ്റി ലിവർ പ്രശ്നങ്ങൾ ലക്ഷണം പ്രകടിപ്പിക്കുന്ന ഒരു അസുഖം അല്ല. കണ്ടുപിടിക്കുന്നത് മിക്കവാറും മറ്റെന്തെങ്കിലും ആവശ്യത്തിന് വയറ് സ്കാൻ ചെയ്യുമ്പോഴാണ്. എങ്കിലും പലപ്പോഴും അത് കാര്യമാക്കാതെ ഒഴിവാക്കുകയാണ് പലപ്പോഴും രോഗികൾ പോലും ചെയ്യുന്നത്. ഫാറ്റിലിവർ കൃത്യമായ സമയത്ത് ചികിത്സിച്ചില്ലെങ്കിൽ ലിവർ സിറോസിസ് ലിവർ കാൻസർ തുടങ്ങിയ അസുഖങ്ങൾക്ക് കാരണമാകാം. പണ്ടുകാലങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നത്.
ഫേറ്റി ലിവർ രോഗങ്ങൾ വന്നുകഴിഞ്ഞ് 30 മുതൽ 40 വർഷങ്ങൾക്കു ശേഷം ആയിരുന്നു. എന്നാലിന്ന് അതിന്റെ കാലദൈർഘ്യം വളരെ കുറഞ്ഞു വന്നിരിക്കുന്നു. ഇന്ന് ഫാറ്റിലിവർ ഉള്ളവർക്ക് ഏകദേശം ഇരുപത് വർഷങ്ങൾ കഴിയുമ്പോൾ തന്നെ ഗുരുതരമായ കരൾ രോഗങ്ങൾ ഉണ്ടാവുകയാണ്. അതാണ് ഇത്തരം രോഗങ്ങളുടെ പ്രധാനപ്പെട്ട ഒരു പ്രശ്നം. ഫാറ്റിലിവർ പണ്ടെല്ലാം ഉണ്ടായി കൊണ്ടിരുന്നത് പ്രായം ചെന്നവരിലും മദ്യപാനികളിലും ആയിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് പ്രായം കുറഞ്ഞവരിലും.
കുട്ടികളിൽ പോലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഇത് കൃത്യമായ സമയത്ത് ചികിത്സിക്കേണ്ടത് അനിവാര്യമാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.