Sugar control diet : പ്രമേഹം എന്ന് പറയുന്ന രോഗം ഇന്ന് ഓരോ സെക്കൻഡുകളിലും വ്യാപിച്ചുകൊണ്ടിരിക്കുന്ന രോഗാവസ്ഥയാണ്. ജീവിതശൈലി രോഗങ്ങളിൽ തന്നെ ഏറെ നമ്മെ ബുദ്ധിമുട്ടിക്കുന്ന ഒരു രോഗാവസ്ഥ കൂടിയാണ് പ്രമേഹം. നമ്മുടെ രക്തത്തിൽ ഗ്ലൂക്കോസ് കണ്ടന്റ് കൂടുതലായി നിൽക്കുന്ന ഒരു അവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. ഈ ശരീരത്തിലേക്ക് എത്തുന്ന ഗ്ലൂക്കോസിനെ എല്ലാം അലിയിപ്പിച്ചെടുക്കുന്നതിന് വേണ്ടി ഇൻസുലിൻ എന്ന ഹോർമോൺ ഓരോ ശരീരത്തിലും ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.
എന്നാൽ ശരീരത്തിലേക്ക് എത്തുന്ന ഷുഗറുകളുടെ അളവ് ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഫലമായി ഇൻസുലിനെ പ്രവർത്തിക്കാൻ കഴിയാതെ ഇൻസുലിൻ റെസിസ്റ്റൻസ് എന്ന അവസ്ഥയിലേക്ക് എത്തുന്നു. ഇതിന്റെ ഫലമായി ഷുഗർ കൂടിക്കൂടി വരികയാണ്. ഇന്ന് കണ്ടുവരുന്ന ഒട്ടുമിക്ക ഷുഗറുകളും ഇപ്പറഞ്ഞ ടൈപ്പ് ടു ഷുഗർ ആണ്. നാം കഴിക്കുന്ന മധുരങ്ങൾ മാത്രമല്ല ശരീരത്തിലേക്ക് ഗ്ലൂക്കോസ് കൊണ്ടുവരുന്നത്.
കാർബോഹൈഡ്രേറ്റുകൾ ധാരാളമായിട്ടുള്ള അരി ഗോതമ്പ് റാഗി മൈദ മുതലായിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ എല്ലാം ഷുഗർ ശരീരത്തിൽ ഉണ്ടാക്കുന്നവയാണ്. ഇത്തരത്തിലുള്ള ഷുഗർ ശരീരത്തിൽ കൂടി വരുമ്പോൾ അത് രക്തക്കുഴലുകളിൽ അടിഞ്ഞുകൂടി രക്തോട്ടത്തെ തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്. അത് ഹാർട്ടറ്റാക്ക് സ്ട്രോക്ക് ഹാർട്ട് ഫെയിലിയർ എന്നിങ്ങനെയുള്ള കാലാവസ്ഥകളും സൃഷ്ടിക്കുന്നു.
അതുപോലെ തന്നെ അമിതമായിട്ടുള്ള പ്രമേഹം സൃഷ്ടിക്കുന്ന മറ്റൊരു അവസ്ഥയാണ് ന്യൂറോപ്പതികൾ. ഇത് ഹൃദയത്തിൽ നിന്നും വളരെ മാറി നിൽക്കുന്ന അവയവങ്ങളെയാണ് കൂടുതലായി ബാധിക്കുന്നത്. അത്തരത്തിൽ ഒന്നാണ് കാലുകളെ ബാധിക്കുന്ന ന്യൂറോപ്പതി. ഹൃദയത്തിൽ നിന്നും രക്തയോട്ടത്തിലൂടെ പോഷകങ്ങൾ നമ്മുടെ കാലുകളിലേക്ക് വളരെ കുറവ് മാത്രം എത്തുന്നതിനാലാണ് ഇത്തരം ഒരു അവസ്ഥ ഉണ്ടാകുന്നത്. തുടർന്ന് വീഡിയോ കാണുക.