ഇങ്ങനെ ചെയ്യൂ ദോശക്കല്ലിൽ ഒട്ടിപ്പിടിക്കാതെ ദോശ ചുട്ടെടുക്കാം.

നാമോരോരുത്തരും പലതരത്തിലുള്ള പാത്രങ്ങളാണ് ഭക്ഷണം പാകം ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കാറുള്ളത്. അത്തരത്തിൽ ഒന്നാണ് ഇരുമ്പിന്റെ ദോശ ചട്ടി. ദോശ ചപ്പാത്തി എന്നിങ്ങനെയുള്ള ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കുന്നതിനു വേണ്ടിയാണ് നാം ഇത് ഉപയോഗിക്കുന്നത് എന്നാൽ ഇരുമ്പിന്റെ ദോശ ചട്ടിയിൽ ദോശ പരത്തി എടുക്കുമ്പോൾ പലപ്പോഴും ദോശ പൊട്ടി പോകാറുണ്ട്. അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും ഇരുമ്പിന്റെ പാത്രം ഉപേക്ഷിച്ചുകൊണ്ട്.

നോൺസ്റ്റിക് പാനുകളും മറ്റും ഉപയോഗിക്കുകയാണ് ചെയ്യുന്നത്. എന്നാൽ നമ്മുടെ കേടായിട്ടുള്ള ഇരുമ്പ് പാത്രങ്ങളും അതുപോലെ തന്നെ ദോശ പരത്തുമ്പോൾ ഒട്ടിപ്പിടിക്കുന്ന ഇരുമ്പ് പാത്രങ്ങളും എല്ലാം ഉപയോഗം ഉള്ളത് ആക്കുന്നതിന് വേണ്ടിയുള്ള ഒരു ചെറിയ ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഇത്തരം മാർഗങ്ങൾ ചെയ്യുന്നത് വഴി ദോശ ഉണ്ടാക്കുമ്പോൾ ദോശ ഒട്ടിപ്പിടിക്കാതെ നല്ല സോഫ്റ്റ് ആയി തന്നെ നമുക്ക് എടുക്കാൻ സാധിക്കുന്നതാണ്.

അത്തരത്തിൽ ചെയ്യാൻ സാധിക്കുന്ന ഒന്നാണ് പുളി വെള്ളം ഒഴിക്കുക എന്നത്. നമ്മുടെ വീടുകളിൽ സുലഭമായി ലഭിക്കുന്ന വാളൻപുളി അല്പം വെള്ളത്തിൽ പിഴിഞ്ഞ് ആ വെള്ളം പുളിയും അടക്കം ദോശ തറയിലേക്ക് ഒഴിക്കുകയാണ് വേണ്ടത്. അതിനുശേഷം നല്ലവണ്ണം ദോശ ചട്ടി മുഴുവൻ സ്പ്രെഡ് ചെയ്യേണ്ടതാണ്. അതിനുശേഷം നല്ലവണ്ണം.

വൃത്തിയാക്കി അതിലേക്ക് അല്പം എണ്ണ തൂവി ദോശ പരത്തി എടുക്കാവുന്നതാണ്. വളരെ സോഫ്റ്റ് ആയതും എന്നാൽ ഒട്ടിപ്പിടിക്കാത്തതും ആയിട്ടുള്ള നല്ലൊരു ദോശ ഇങ്ങനെ ചെയ്യുന്നത് വഴി ഉണ്ടാക്കിയെടുക്കാൻ സാധിക്കും. മറ്റൊന്നാണ് സവാളയിൽ അല്പം വെളിച്ചെണ്ണ തേച്ച് നല്ലവണ്ണം ദോശ ചട്ടി മുഴുവനായി തൂവുക എന്നുള്ളത്. തുടർന്ന് വീഡിയോ കാണുക.