പേര ചുവട്ടിൽ നിന്നും കുലകുത്തി കായ്ക്കാൻ ഇങ്ങനെ നടൂ. ഇതാരും ഒരു കാരണവശാലും അറിയാതിരിക്കല്ലേ.

ഔഷധഗുണങ്ങൾ നമുക്ക് പ്രധാനം ചെയ്യുന്ന ഒന്നാണ് പേരക്ക. പേരയുടെ കായയും ഇലയും എല്ലാം ഔഷധഗുണങ്ങളാൽ സമ്പുഷ്ടമായവയാണ്. ഈ പേരക്ക നമ്മുടെ ചുറ്റുപാടും ഒട്ടനവധി കാണാവുന്നതാണ്. എന്നിരുന്നാലും ഇതിലെ ധാരാളം കായ ഉണ്ടാവുന്നത് വളരെയധികം കുറവാണ്. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ഇത് ശരിയായിവിധം പരിപാലിക്കുന്നില്ല എന്നതാണ്.

ശരിയായി വിധം പേര നട്ട് വളർത്തുകയാണെങ്കിൽ പേരആറുമാസത്തിനുള്ളിൽ തന്നെ കായ നൽകുന്നതാണ്. അതോടൊപ്പം തന്നെ പേരയുടെ ചുവട്ടിൽ നിന്നും തന്നെ നിറയെ പേര കായ്ചു തുടങ്ങുകയും ചെയ്യും. അത്തരത്തിൽ പേര നിറയെ കായ്ക്കുന്നതിന് വേണ്ടി ഏറ്റവും ആദ്യം നല്ല ഇനം പേര തൈ തന്നെ നോക്കി വാങ്ങേണ്ടതാണ്. പേര തൈ നോക്കി വാങ്ങുമ്പോൾ ലെയർ ചെയ്തിട്ടുള്ള തൈ നോക്കി വാങ്ങേണ്ടതാണ്.

പിന്നീട് ഇത് നല്ലവണ്ണം ജലാംശവും സൂര്യപ്രകാശം ലഭിക്കുന്ന രീതിയിൽ വേണം നട്ടുവളർത്താൻ. അതോടൊപ്പം തന്നെ ഇത് അടിയിൽ നിന്ന് തന്നെ നിറയെ കായ്ക്കുന്നതിന് വേണ്ടി ഒരു പ്രത്യേക തരത്തിൽ ഇത് നട്ടുവളർത്തേണ്ടതാണ്. അതിനായി മൂന്നടി താഴ്ചയും മൂന്നടി വീതിയും ഉള്ള കുഴി വേണം ആദ്യം തയ്യാറാക്കി എടുക്കാൻ.

പിന്നീട് ഈ കുഴിയിലേക്ക് ഇത് ഇറക്കിവെക്കുന്നതിന് മുമ്പ് ഏറ്റവും ആദ്യം ഇട്ടു കൊടുക്കേണ്ടത് ചകിരി കമ്പോസ്റ്റ് ആണ്. പേരതൈയിൽ മണ്ണിനോട് ചേർന്ന് നല്ലവണ്ണം വേര് പിടിക്കുന്നതിനു വേണ്ടിയാണ് ചകിരി കമ്പോസ്റ്റ് ചേർത്തുകൊടുക്കുന്നത്. പിന്നീട് എല്ലുപൊടി വേപ്പിൻ പിണ്ണാക്ക് എന്നിങ്ങനെയുള്ള ജൈവവളങ്ങളാണ് ഇതിലേക്ക് ആവശ്യമായി വരുന്നത്. തുടർന്ന് വീഡിയോ കാണുക.