നമ്മുടെ ഓരോരുത്തരുടെയും വീട്ടിൽ എന്നും കാണാൻ സാധിക്കുന്ന ഒരു വസ്തുവാണ് ചെറുനാരങ്ങ. ദാഹശമനിക്കായി ഉപയോഗിക്കുകയും അതുപോലെ തന്നെ അച്ചാർ ഇടാനും മറ്റും ആഹാരപദാർത്ഥങ്ങളിൽ ചേർക്കാനും ഇത് ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ ഇതിന്റെ നീര് ഉപയോഗിച്ചതിന് ശേഷം ഇതിനെ തൊലി നാം വെറുതെ കളയുകയാണ് ചെയ്യുന്നത്.
എന്നാൽ ഈ വെറുതെ കളയുന്ന നാരങ്ങയുടെ തോൽ ഉപയോഗിച്ച് നമ്മുടെ വീട്ടിലെ എല്ലാ പാത്രങ്ങളും കഴുകിയെടുക്കാൻ നമുക്ക് സാധിക്കുന്നതാണ്. അത്തരത്തിൽ നാരങ്ങയുടെ തോൽ ഉപയോഗിച്ച് ഡിഷ് വാഷ് ഉണ്ടാക്കുന്നതാണ് ഇതിൽ കാണുന്നത്. ഇത്തരത്തിൽ നാരങ്ങയുടെ തൊലി വീട്ടിൽ ഉണ്ടെങ്കിൽ ഇനി ഡിഷ് വാഷ് വാങ്ങിച്ച് ആരും പൈസ കളയേണ്ട ആവശ്യമില്ല. ഇതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് കുറച്ച് നാരങ്ങയുടെ തോല് മാറ്റിവയ്ക്കുക എന്നുള്ളതാണ്.
അതോടൊപ്പം തന്നെ ഒന്ന് രണ്ട് മുഴുവനായിട്ടുള്ള നാരങ്ങയും ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കേണ്ടതാണ്. പിന്നീട് ഇവയെല്ലാം കുക്കറിൽ മൂന്ന് വിസിൽ അടിച്ചു വേവിച്ചെടുക്കുകയാണ് വേണ്ടത്. അതിനുശേഷം ഈ വെന്തുവന്ന നാരങ്ങയുടെ തോല് മിക്സിയുടെ ജാറിലിട്ട് അല്പം വെള്ളം ചേർത്ത് നല്ലവണ്ണം പേസ്റ്റ് പോലെ അരച്ചെടുക്കേണ്ടതാണ്. പിന്നീട് ഒരു അരിപ്പ കൊണ്ട് ഇത് നല്ലവണ്ണം അരിച്ചെടുക്കേണ്ടതാണ്.
പിന്നീട് ഇത് വലിയൊരു പാത്രത്തിലേക്ക് മാറ്റി കൊടുത്ത് അതിലേക്ക് ഒരു ഗ്ലാസ് വിനാഗിരി ഒഴിച്ചുകൊടുക്കേണ്ടതാണ്. അതുപോലെ തന്നെ ഒരു ടീസ്പൂൺ ഉപ്പും ഒരു ടീസ്പൂൺ സോഡാപ്പൊടിയും ഇട്ടുകൊടുത്ത് നല്ലവണ്ണം ഇളക്കി യോജിപ്പിക്കേണ്ടതാണ്. അതിനുശേഷം ഇത് ഗ്യാസ് അടുപ്പിൽ വച്ച് ഒന്ന് തിളപ്പിച്ച് എടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.