ഇറച്ചിയും മീനും ഫ്രിഡ്ജിൽ വയ്ക്കുന്നതിന് മുൻപ് ഇത്തരം കാര്യങ്ങൾ ആരും അറിയാതിരിക്കല്ലേ.

നാമോരോരുത്തരും ഇറച്ചിയും മീനും എല്ലാം വീടുകളിൽ പാകം ചെയ്തു കഴിക്കുന്നവരാണ്. പലപ്പോഴും ഇറച്ചിയും മീനും എല്ലാം വാങ്ങിക്കുമ്പോൾ നാം കുറച്ച് അധികമായി വാങ്ങിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഇറച്ചിയും മീനും എല്ലാം നാം വീടുകളിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചു വയ്ക്കാറുണ്ട്. ഒന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടാണ് ഇത് കറി വയ്ക്കേണ്ടത് എന്നുണ്ടെങ്കിൽ നമുക്ക് അത് കഴുകി സാധാരണ സൂക്ഷിക്കുന്നതുപോലെ വച്ചാൽ മതി.

സാധാരണ ഒരു പാത്രത്തിൽ വച്ച് ഫ്രീസറിൽ വച്ച് നമുക്ക് അത് എടുത്ത് ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഒരാഴ്ച രണ്ടാഴ്ച ഒരു മാസം വരെ തന്നെ ഇത് നമുക്ക് രുചി പോകാതെ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. അത്തരത്തിൽ വളരെക്കാലം ഇറച്ചിയും മീനും എല്ലാം ഒട്ടും രുചി പോകാതെ കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കുന്നതിന് വേണ്ടിയുള്ള ഒരു ടിപ്പാണ് ഇതിൽ കാണുന്നത്.

വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള ഒരു മെത്തേഡ് തന്നെയാണ് ഇത്. ഇത്തരത്തിൽ ഇറച്ചിയോ മീനോ, അധികം ഉണ്ടെങ്കിൽ അത് നല്ലവണ്ണം കഴുകി ഒരു പ്ലാസ്റ്റിക് പാത്രത്തിൽ ഇട്ടുകൊടുക്കാവുന്നതാണ്. അതിനുശേഷം ആ ഇറച്ചി മൂടി നിൽക്കുന്ന വിധം അതിലേക്ക് വെള്ളം ഒഴിച്ചു കൊടുത്തുകൊണ്ട് അടച്ചുവെച്ച് ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്.

ഇങ്ങനെ ചെയ്യുകയാണെങ്കിൽ എത്രനാൾ വേണമെങ്കിലും ഒട്ടും രുചി പോകാതെ ഇറച്ചി ഉപയോഗിക്കാവുന്നതാണ്. പിന്നീട് ആവശ്യത്തിന് ഇത് എടുക്കുമ്പോൾ അത് നുറുക്കണമെങ്കിൽ ഐസ് വിടുന്നതിനു മുമ്പ് തന്നെ നുറുക്കി എടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നമുക്ക് അത് മുറിച്ചെടുക്കാൻ സാധിക്കുന്നതാണ്. തുടർന്ന് വീഡിയോ കാണുക.