മുറ്റത്തെ ടൈലുകളിൽ ചളി പിടിച്ചോ..!! ഇനി വളരെ വേഗം ക്ലീൻ ചെയ്യാം ..!!| Old tiles cleaning Tips

മുറ്റത്ത് വിരിച്ചിരിക്കുന്ന ടൈലുകളിൽ പെട്ടെന്ന് തന്നെ ചളി പിടിക്കാം. ആദ്യം വിരിച്ച് ഭംഗി പിന്നീട് കാണണമെന്നില്ല. ഇത്തരം പ്രശ്നങ്ങൾ മാറ്റി നല്ല മനോഹരമാക്കിയെടുക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. മുറ്റത്തെ ഇട്ടിരിക്കുന്ന ടൈൽ കട്ടകൾ മഴക്കാലം ആകുമ്പോൾ പായലും പൂപ്പലും വന്നു വൃത്തികേട് ആകാറുണ്ട്. സാധാരണ ഇത് ക്ലീൻ ചെയ്ത് എടുക്കാൻ ആയി വാട്ടർ പമ്പ് ഉപയോഗിക്കാറുണ്ട്. ഇന്ന് പലതരത്തിലുള്ള ടൈൽ ക്ലീനിങ് പ്രോഡക്ടുകളും മാർക്കറ്റുകളിലെ ലഭ്യമാണ്.

ഇത് ഉപയോഗിച്ച് ഇത് ക്ലീൻ ചെയ്ത് എടുക്കുകയാണെങ്കിൽ കട്ടകളുടെ നിറം പെട്ടെന്ന് മങ്ങി പ്പോകാനുള്ള സാധ്യതയും. അതുപോലെതന്നെ കട്ട പെട്ടെന്ന് പൊട്ടിപ്പോകാനുള്ള സാധ്യതയും കൂടുതലാണ്. എന്നാൽ ഇതൊന്നും ഉപയോഗിക്കാതെ തന്നെ വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് നല്ല പുതുമയോടുകൂടി തന്നെ മുറ്റത്തെ ടൈൽ എങ്ങനെ ക്ലീൻ ചെയ്തെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ഇവിടെ ആവശ്യമുള്ളത് ബ്ലീച്ചിങ് പൗഡർ ആണ്.

പിന്നീട് ഇതിലേക്ക് ആവശ്യമായി വരുന്നത് എല്ലാവരുടെ വീട്ടിൽ തന്നെ ലഭ്യമായ സോപ്പുപൊടി ആണ്. ഏത് ഡിറ്റർജന്റ് വേണമെങ്കിലും ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഈ രണ്ടു പ്രൊഡക്ട് ഉപയോഗിച്ചാണ് ഇത്രയും അഴുക്ക് പിടിച്ചിട്ടുള്ള ടൈലുകട്ടകൾ ക്ലീൻ ചെയ്ത് എടുക്കുന്നത്. ആദ്യം തന്നെ ടൈല് കട്ടകൾ എല്ലാം തന്നെ നല്ലതുപോലെ ഓസ് ഉപയോഗിച്ച് നനച്ചെടുക്കുക. പിന്നീട് ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. നിങ്ങളുടെ വീടിന്റെ മുറ്റത്തും ഇത്തരത്തിലുള്ള ടൈലുകൾ ആണ് വിരിച്ചിരിക്കുന്നത്.

എങ്കിൽ ഈ ഒരു വിദ്യാ പരീഷിച്ചു നോക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാവുന്നതാണ്. ആദ്യം തന്നെ വെള്ളം ഒഴിച്ച് കട്ടകൾ കുതിർത്തിയെടുക്കുക. പിന്നീട് സോപ്പ് പൊടി വിതറി കൊടുക്കുക. പിന്നീട് ഇതിന്റെ മുകളിലേക്ക് ബ്ലീച്ചിംഗ് പൗഡർ കൂടി വിതറി കൊടുക്കുക. പിന്നീട് ഇത് ബ്രഷ് ഉപയോഗിച്ച് എല്ലാ ഭാഗത്തും തേച് പിടിപ്പിച്ച് അഞ്ചു മിനിറ്റ് കഴിഞ്ഞ് ഇത് ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Credit : Resmees Curry World

Leave a Reply

Your email address will not be published. Required fields are marked *