ഉണക്കമീൻ ഇനി ഈ രീതിയിൽ ഉണക്കിയെടുക്കാം..!! ഫ്രിഡ്ജിൽവച്ച് ഇങ്ങനെയൊന്ന് ചെയ്തു നോക്ക്…

ഇനി നല്ല ഫ്രഷ് ഉണക്കമീൻ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ തന്നെ തയ്യാറാക്കാം. യാതൊരു ബുദ്ധിമുട്ടും വേണ്ട പേടിയും വേണ്ട നല്ല ഫ്രഷ് ആയിട്ടുള്ള വിശ്വസിച്ചു കഴിക്കാവുന്ന രീതിയിൽ ഉണക്കമീൻ ഇനി നിങ്ങൾക്ക് തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. അതിനു സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെ ഇഷ്ടപ്പെടുന്ന ടിപ്പ് ആണ് ഇവിടെ പറയുന്നത്. അതുപോലെ തന്നെ എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന ഒന്നു കൂടിയാണ് ഇത്. നമ്മളെല്ലാവരും തന്നെ വീടുകളിൽ ഉണക്കമീൻ വാങ്ങുന്നവരാണ്.

ഉണക്കമീൻ പുറത്തുനിന്ന് വാങ്ങുമ്പോൾ വിശ്വസിച്ചു കഴിക്കാൻ കുറച്ചു ബുദ്ധിമുട്ട് ആയിരിക്കും. കാരണം ഇത് എവിടെയിട്ടാണ് ഉണക്കുന്നത് ഇതിൽ എന്തെല്ലാം ആണ് ചേർക്കുന്നത് എന്ന് ആലോചിച്ചു കഴിഞ്ഞാൽ ഇത് കഴിക്കാനുള്ള ആവേശം തന്നെ ഇല്ലാതാക്കാറുണ്ട്. ഇനി നല്ല ഉണക്കമീൻ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. ഏത് മീനായാലും ഈ ഒരു രീതിയിലുണക്കിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കുറച്ച് സ്രാവ് മീനാണ് ഇവിടെ ഉണക്കിയെടുക്കുന്നത്.

ആദ്യം തന്നെ ചെറിയ കഷണങ്ങളാക്കി നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. പിന്നീട് ആവശ്യമുള്ളത് ഒരു പ്ലാസ്റ്റിക് കണ്ടെയ്നർ ആണ്. പിന്നീട് ആവശ്യമുള്ളത് കല്ലുപ്പാണ്. ആദ്യംതന്നെ മീൻ പരത്തി വച്ചു കൊടുക്കുക. ഇങ്ങനെ ബോക്സിൽ പരത്തി വെച്ച ശേഷം മുകളിലേക്ക് കുറച്ച് കല്ലുപ്പ് ഇട്ട് കൊടുക്കുക. പിന്നീട് അടുത്ത ലേയർ മീൻ ഇതിന് മുകളിലേക്ക് വച്ച് കൊടുക്കുക. ഇതിലും നല്ല രീതിയിൽ തന്നെ ഉപ്പിട്ട് കൊടുക്കുക. പിന്നീട് ബാക്കിയുള്ള മീനും ഇതേ രീതിയിൽ തന്നെ ചെയ്തെടുക്കുക.

പിന്നീട് ഈ പാത്രം അടച്ചുവെക്കുക. ഇത് ഒരു ദിവസം വെച്ച് കൊടുക്കുക. അടുത്ത ദിവസം ഇതിൽ വെള്ളം വാർന്നു വരുന്നതാണ്. ഇതിലെ വെള്ളം മാറ്റിയെടുത്ത ശേഷം വീണ്ടും ഉപ്പ് ഇട്ടുകൊടുക്കുക. പിന്നീട് ഈ പാത്രം അടച്ച ശേഷം ഫ്രിഡ്ജിൽ വെച്ച് സൂക്ഷിക്കുന്നതാണ്. ഇത്തരത്തിൽ ഏഴു ദിവസം വെച്ചതിനു ശേഷം ഇത് എടുത്ത് ഉപയോഗിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *