To reduce cholesterol and sugar : നമ്മുടെ ചുറ്റുപാടും പലതരത്തിലുള്ള ഔഷധ ചെടികളും ഔഷധ ഫലങ്ങളും ഉണ്ട്. പണ്ടുകാലങ്ങളിൽ ഇത്തരം ചെടികളും ഫലങ്ങളും എല്ലാം വ്യാപകമായി ഓരോരുത്തരും ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് ഇവയെ കുറിച്ചുള്ള അറിവ് കുറവ് കാരണം ഇവയുടെ ഉപയോഗം ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്. അത്തരത്തിൽ ധാരാളം ഔഷധഗുണങ്ങളാൽ സമ്പുഷ്ടമായിട്ടുള്ള ഒരു ഫലമാണ് ഗോൾഡൻ ബെറി. പലയിടത്തും ഇത് പല.
പേരുകളിലാണ് അറിയപ്പെടുന്നത്. മഴക്കാലത്താണ് ഇത് കൂടുതലായി കാണാൻ സാധിക്കുന്നത്. വലുപ്പത്തിൽ ഇവ വളരെ ചെറുതാണെങ്കിലും ഇത് നമുക്ക് നൽകുന്ന ഗുണങ്ങൾ വളരെയേറെയാണ്. ഏറ്റവും അധികം പോഷകസമ്പുഷ്ടം നാം കരുതിയിരുന്ന ആപ്പിളും ഓറഞ്ചും മുന്തിരിയും നൽകുന്നതിനേക്കാൾ ഇരട്ടി ഗുണങ്ങളാണ് ഇത് നമുക്ക് നൽകുന്നത്. ഇതിൽ ധാരാളമായി തന്നെ വൈറ്റമിൻ സി അടങ്ങിയിട്ടുള്ളതിനാൽ ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
അതുപോലെതന്നെ വൈറ്റമിൻ എയുടെ നല്ലൊരു ഉറവിടം കൂടിയാണ് ഇത്. അതിനാൽ തന്നെ ഇതിന്റെ ഉപയോഗം നമ്മുടെ നേത്രരോഗങ്ങളെ കുറയ്ക്കുകയും കണ്ണിന്റെ കാഴ്ചശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിൽ കൊഴുപ്പും കലോറിയും വളരെയധികം കുറവാണ് അടങ്ങിയിട്ടുള്ളത്. അതിനാൽ തന്നെ ശരീരഭാരം കുറയ്ക്കുന്നവർക്ക് പോഷകങ്ങൾ ലഭിക്കുന്നതിന് ഇത് കഴിക്കാവുന്നതാണ്.
കൂടാതെ കാൽസ്യം ധാരാളമായി ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളുടെ ആരോഗ്യവും പല്ലുകളുടെ ശക്തിയും ഇത് ബലപ്പെടുത്തുന്നു. അതോടൊപ്പം തന്നെ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഇത് ഉത്തമമാണ്. കൂടാതെ പ്രമേഹം നിയന്ത്രണവിധേയമാക്കാനും ഇത് അനുയോജ്യമാണ്. അതിനാൽ തന്നെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഹൃദയരോഗസാധ്യതകൾ കുറയ്ക്കാനും ഇത് അത്യന്താപേക്ഷിതമാണ്. തുടർന്ന് വീഡിയോ കാണുക.