അനിയന്ത്രിതമായ ബ്ലഡ് പ്രഷറിനെ നിയന്ത്രിക്കാൻ ഇത്തരം കാര്യങ്ങൾ ആരും നിസ്സാരമായി കാണല്ലേ…| 3 things to control blood pressure

3 things to control blood pressure : ഇന്നത്തെ സമൂഹo ഒട്ടാകെ നേരിടുന്ന ഒരു പ്രശ്നമാണ് ജീവിതശൈലി രോഗങ്ങൾ. ദിനംപ്രതി ജീവിതശൈലിയിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള മാറ്റങ്ങൾ ഏറെ സ്വാധീനിക്കുന്നത് നമ്മുടെ രോഗങ്ങളെയാണ്. അവയിൽ ഇന്ന് ഏറ്റവും അധികം കണ്ടുവരുന്ന ജീവിതശൈലി രോഗങ്ങളാണ് ഷുഗർ പ്രഷർ കൊളസ്ട്രോൾ പിസിഒഡി തുടങ്ങിയവ.

ഇതിൽ തന്നെ ഒരു സൈലന്റ് കിലറായി ഇന്ന് മാറി കഴിഞ്ഞിരിക്കുന്നു ഒരു രോഗാവസ്ഥയാണ് ബ്ലഡ് പ്രഷർ അഥവാ രക്തസമ്മർദ്ദം. ഹൃദയം രക്തത്തെ പമ്പ് ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രഷറാണ് ഇത്. ഇത് അനിയന്ത്രിതമായി കൂടുന്നതും അനിയന്ത്രിതമായി കുറയുന്നതും നമ്മുടെ ശരീരത്തിലേക്ക് പലതരത്തിലുള്ള രോഗങ്ങൾ കയറിക്കൂടുന്നതിനെ കാരണമാകുന്നു. രക്തസമ്മർദ്ദം അമിതമാകുന്നതിന്റെ ഫലമായി ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് സ്ട്രോക്ക്.

ശരീരത്തിൽ രക്തസമ്മർദ്ദം അമിതമാകുമ്പോൾ തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടിപ്പോകുന്നതോ ബ്ലോക്ക് ആവുന്നതോ ആയ അവസ്ഥയാണ് ഇത്. അതുപോലെ തന്നെ ബ്ലഡ് പ്രഷർ വരുത്തി വയ്ക്കുന്ന മറ്റൊന്നാണ് ഹാർട്ടറ്റാക്ക് കിഡ്നി ഫെയിലിയർ എന്നിങ്ങനെയുള്ളവ. അതിനാൽ തന്നെ ശരീരത്തിൽ രക്തസമ്മർദ്ദം കൂടി വരുമ്പോൾ തന്നെ അതിനെ കുറയ്ക്കാൻ വേണ്ടുന്ന മാർഗ്ഗങ്ങൾ നാം ഓരോരുത്തരും സ്വീകരിക്കേണ്ടതാണ്.

120 80 എന്നുള്ളതാണ് രക്തസമ്മർദ്ദത്തിന്റെ നോർമൽ റേഞ്ച്. ഇത് 140 ആകുമ്പോൾ തന്നെ ബ്ലഡ് പ്രഷർ സ്റ്റേജ് വണ്ണിൽ എത്തി എന്ന് നാം ഓരോരുത്തരും സ്ഥിരീകരിക്കേണ്ടതാണ്. ചിലർക്ക് എന്തെങ്കിലും കാര്യത്തിൽ ആകുലത കൂടുതലായി ഉണ്ടാകുമ്പോൾ പെട്ടെന്ന് തന്നെ ബ്ലഡ് പ്രഷർ കൂടുന്നതായി കാണാൻ സാധിക്കും. ഇത് ചികിത്സിക്കേണ്ടതായിട്ടുള്ള ഒരു ബ്ലഡ് പ്രഷർ അല്ല. തുടർന്ന് വീഡിയോ കാണുക.