കഞ്ഞിവെള്ളം ഈ രീതിയിൽ ഉപയോഗിച്ചാൽ ഉള്ള റിസൾട്ട് കണ്ടോ..!! ഇനി ഇങ്ങനെ ചെയ്താൽ മതി…| Rice water treatment for hair

നല്ല രീതിയിൽ മുടി വളരാൻ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാമോ. ഇനി നല്ല രീതിയിൽ തന്നെ മുടി വളർച്ച വളരെ എളുപ്പത്തിൽ ആക്കിയെടുക്കാൻ സാധിക്കുന്നതാണ്. മുടി വളർച്ച എളുപ്പത്തിൽ ആക്കാൻ പല കാര്യങ്ങൾ ചെയ്യുന്നവരാണ് നമ്മളിൽ പലരും. പലതരത്തിലുള്ള ക്രീമുകളും ലോഷനുകളും പലതരത്തിലുള്ള എണ്ണകളും ഉപയോഗിക്കാറുണ്ട്. എന്നാൽ എന്തെല്ലാം ചെയ്താലും നല്ല കൃത്യമായ റിസൾട്ട് ലഭിക്കണമെന്നില്ല. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കഞ്ഞിവെള്ളം ഉപയോഗിച്ച് മുടി കഴുകിയാൽ ലഭിക്കുന്ന ഗുണങ്ങളെ കുറിച്ചാണ്. പലർക്കും ചെറുപ്പത്തിൽ തന്നെ ഉള്ള ഒരു പ്രശ്നമാണ് മുടികൊഴിച്ചിട്ടുണ്ടാവുന്നത്.

സ്ത്രീകളിലും പുരുഷന്മാരെയും ഇത്തരം പ്രശ്നങ്ങൾ വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. അതുപോലെതന്നെ മറ്റൊരു പ്രശ്നമാണ് അകാലനര. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണം എന്ന് പറയുന്നത് പലരും ഇന്നത്തെ കാലത്ത് കൂടുതലും ഉപയോഗിക്കുന്ന ഹെയർ ജെൽ അതുപോലെതന്നെ ഹെയർ കളർ പല തരത്തിലുള്ള ഷാമ്പുവിന്റെ അമിതമായ ഉപയോഗം എന്നിവ മൂലമാണ് ചെറുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇതുകൂടാതെ പാരമ്പര്യമായി ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്ന അവസ്ഥ കാണാറുണ്ട്. അതുപോലെതന്നെ ചില അസുഖങ്ങളുടെ ലക്ഷണമായി ഈ പ്രശ്നങ്ങള്‍ കണ്ടുവരാം.

പലർക്കും അറിയാത്ത ഒരു കാര്യമാണ് കഞ്ഞിവെള്ളം എന്ന് പറയുന്നത് വളരെ നല്ല ആന്റി ഡാൻഡ്രാഫ് ആണെന്നുള്ള കാര്യം. ഇതിൽ ധാരാളം കാർബോഹൈഡ്രേറ്റ് അതുപോലെതന്നെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇതാണ് മുടി വളരാൻ വളരെയേറെ സഹായിക്കുന്നത്. അതുകൊണ്ടുതന്നെ കഞ്ഞിവെള്ളം ഉപയോഗിച്ച് മുടി കഴുകുകയാണ് എങ്കിൽ മുടി നല്ല നീളത്തിൽ വളരാൻ സഹായിക്കുന്നതാണ്. അതുപോലെതന്നെ നല്ല കട്ടിയുള്ള മുടി ഉണ്ടാവുകയും നല്ല കറുപ്പോടുകൂടി മുടി വളരുകയും ചെയ്യുന്നതാണ്. കഞ്ഞിവെള്ളം എന്ന് പറയുമ്പോൾ പലർക്കും ഉള്ള സംശയമാണ് ഇത് അരി കഴുകിയ വെള്ളമാണോ എന്നത്.

സാധാരണ ചോറ് വെച്ചശേഷം ബാക്കി വരുന്ന വെള്ളമാണ് ഇതിനു ഉപയോഗിക്കേണ്ടത്. തലേദിവസം ചോറ് വെച്ച് ഊറ്റിയെടുത്ത് കഞ്ഞി വെള്ളമാണ് ഇതിനുവേണ്ടി ഉപയോഗിക്കാൻ. ഇത് പിറ്റേദിവസം രാവിലെ എടുത്തു തണുപ്പോടുകൂടി തന്നെ തലമുടിയിൽ നല്ല രീതിയിൽ അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. പിന്നീട് തലയോട്ടിയിൽ നല്ല രീതിയിൽ മസാജ് ചെയ്തു കൊടുക്കുക. അതിനുശേഷം ഇത് മുടി വാഷ് ചെയ്ത് കളയാവുന്നതാണ്. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ തന്നെ നല്ല ഒരു റിസൾട്ട് ലഭിക്കുന്നതാണ്. ഇനി ഇതിനായി മറ്റു പല എണ്ണകളും ഉപയോഗിക്കേണ്ട ആവശ്യമില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Home tips by Pravi

Leave a Reply

Your email address will not be published. Required fields are marked *