അമ്പഴങ്ങ എന്ന പഴത്തെ കുറിച്ച് അധികമാരും കേൾക്കാത്തവരായി ഉണ്ടാകില്ല. പല ചൊല്ലുകളും അമ്പഴങ്ങേ പറ്റി നാം കേട്ടിട്ടുള്ളതാണ്. ആനവായിൽ അമ്പഴങ്ങ എന്നൊക്കെ പറഞ്ഞു കേൾക്കാറുള്ളതാണ്. എന്നാലി അമ്പഴങ്ങ കഴിച്ചു കാണണമെന്നില്ല. അമ്പഴങ്ങയുടെ ഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഈ ഗുണങ്ങൾ ഒന്നും അറിയാതെ പോകല്ലേ. ഒരുകാലത്ത് കേരളത്തിൽ വളരെ സർവസാധാരണമായി കാണുന്ന ഒന്നാണ് അമ്പഴങ്ങ. നാട്ടുപഴങ്ങളുടെ കൂട്ടത്തിൽ തന്നെ കാണുന്ന ഒന്നാണ് അമ്പഴങ്ങ.
ഇത് പോഷക സാബുഷ്ടമായ പഴം കൂടിയാണ്. ഇന്ത്യ വിയറ്റ്നാം ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ സാധാരണയായി കണ്ടുവരുന്ന അമ്പഴങ്ങക്ക് പഴുക്കുമ്പോൾ സ്വർണ നിറമാണ് കാണാൻ കഴിയുക. പച്ചമാങ്ങ ഉപ്പ് കൂട്ടി കഴിക്കുമ്പോൾ ഉള്ള അതേ സ്വാത് തന്നെയാണ് അമ്പഴങ്ങയിലും ഉള്ളത്. പുളി രസമാണ് ഇതിനുള്ളത്. അച്ചാർ ഇടാനാണ് ഇത് പ്രധാനമായി ഉപയോഗിക്കുന്നത്. ജാം ജല്ലി എന്നിവ ഉണ്ടാക്കാനും അതുപോലെ തന്നെ സോസിന് രുചി കൂട്ടാനും ഇത് ഉപയോഗിക്കുന്നുണ്ട്.
ഇതിന്റെ ഇലകളും തണ്ട് രോഗ ചികിത്സയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ്. 48 കലോറി ഊർജ്ജം അടങ്ങിയ ഈ ഇപ്പോഴത്തെ മാംസ്യം അന്നജം ജീവകം എ ജീവകം സി കാൽസ്യം ഇരുമ്പ് ഫോസ്ഫറസ് എന്നിവയും അടങ്ങിയിട്ടുണ്ട്. കൂടാതെ ദഹനത്തിന് വളരെയേറെ സഹായിക്കുന്ന നാരുകളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിന്റെ പഴത്തിനും ഇലകളുടെ സത്തിനും ശക്തമായ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഉണ്ടെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുള്ള ഒന്നാണ്.
രോഗപ്രതിരോധ ശക്തിക്ക് ജീവകം സി അമ്പഴങ്ങയിൽ ധാരാളമായി കാണാൻ കഴിയും. ഇത് രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്ന കൊളജിൻ നിർമ്മാണം മെച്ചപ്പെടുത്താൻ സഹായിക്കുന്നത് ആണ് അതോടൊപ്പം തന്നെ മുറിവ് ഉണങ്ങാനും സഹായിക്കുന്ന ഒന്നാണ്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD