നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇതുവലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങൾക്കും ശരീര ആരോഗ്യം ഏത് അവസ്ഥയിലാണ് എന്തെല്ലാം അസുഖങ്ങളാണ് ശരീരത്തിൽ കാണാൻ കഴിയുന്നത് തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നതാണ്. കണ്ണും ചർമ്മവും അതുപോലെതന്നെ നാക്കും കാൽപാദവും എല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചാൽ നമുക്ക് ശരീരത്തിലെ ആരോഗ്യസ്ഥിതി മനസ്സിലാക്കാൻ സാധിക്കുന്നതാണ്. നമ്മുടെ നല്ല ശതമാനം ആളുകളും കാൽപാദത്തിലും കാലുകളിൽ വിരലുകളിലും ഉണ്ടാകുന്ന മാറ്റങ്ങൾക്ക് വലിയ ശ്രദ്ധ കൊടുക്കാത്തവരാണ്.
എന്നാൽ കാൽപാദത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾക്ക് നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ട് എന്നത് മുൻകൂട്ടി തന്നെ പ്രവചിക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ കാൽപാദത്തിലും കാലുകളിലെ വിരലുകളിലും ഉണ്ടാകുന്ന മാറ്റങ്ങൾ ശരീരത്തിലെ പല പോഷകങ്ങളുടെയും കുറവിനെയാണ് സൂചിപ്പിക്കുന്നത്. ചിലത് ആകട്ടെ പ്രമേഹം പോലുള്ള അമിതമായ ശ്രദ്ധ അത്യാവശ്യമായ അസുഖങ്ങളുടെ സൂചന കൂടിയാണ്. ഇത്തരത്തിൽ ശരീരം നൽകുന്ന സൂചനകൾ മനസ്സിലാക്കി ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. കാൽപാദത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വഴി കണ്ടുപിടിക്കാൻ കഴിയുന്ന അസുഖങ്ങളും ലക്ഷണങ്ങളും എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. പാദത്തിലെ ഉപ്പൂറ്റി ഭാഗത്ത് ഉണ്ടാകുന്ന വരണ്ടതും ഇളക്കുന്നതുമായ തരത്തിലുള്ള ചർമം സൂചിപ്പിക്കുന്നത് തൈറോയ്ഡ് പ്രശ്നങ്ങളുടെ തുടക്കത്തെയാണ്.
ഇങ്ങനെ ഉണ്ടാകുന്ന കാലിലെ വരണ്ട ചർമം അതുപോലെതന്നെ അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ശരീരഭാരവർദ്ധനവ് എല്ലാം തന്നെ കാഴ്ചയുടെ പ്രശ്നവും കൈകാലുകളിൽ ഉണ്ടാകുന്ന തരിപ്പ് തൈറോയ്ഡ് പ്രശ്നങ്ങളെ സൂചിപ്പിക്കുന്നതാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒരുമിച്ച് ഉണ്ടാവുകയാണെങ്കിൽ എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. കാൽപാദത്തിലും കാൽവിരലുകളിലുള്ള രോമങ്ങളുടെ പെട്ടെന്ന് കൊഴിഞ്ഞു പോകുന്നുണ്ടെങ്കിൽ ഇത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ട് എന്നതിന്റെ സൂചനയാണ്. ശരീരത്തിന് ആവശ്യമായ രീതിയിൽ രക്തചക്രമണം ഈ ഭാഗത്ത് എത്തുന്നില്ല എന്നതിന്റെ സൂചനയാണ് പെട്ടെന്ന് ഈ ഭാഗങ്ങളിൽ രോമങ്ങളുടെ കൊഴിഞ്ഞുപോക്ക് സൂചിപ്പിക്കുന്നത്.
എന്തെങ്കിലും ജോലി ചെയ്ത് കഴിയുമ്പോൾ അല്ലെങ്കിലും അസാധാരണമായ രീതിയിൽ കൈകാലുകളുടെ മസിലുകളിൽ കൊളുത്തി പിടിക്കുന്ന രീതിയിൽ അനുഭവപ്പെടുക ഇത്തരത്തിലുള്ള പ്രശ്നങ്ങൾ തുടർച്ചയായി കാണുന്നുണ്ട് എങ്കിൽ ഇത് ആരോഗ്യപ്രശ്നങ്ങൾ ലക്ഷണമാണ്. മഗ്നീഷ്യം കാൽസ്യം പൊട്ടാസ്യം തുടങ്ങിയ നിരവധി പോഷകങ്ങളുടെ കുറവാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാൽ ഗർഭിണികളായ സ്ത്രീകളിൽ ഇത്തരം പ്രശ്നങ്ങൾ കണ്ടിരുന്നു. ഇവർക്ക് കാലിലേക്കുള്ള രക്തചക്രമണം നിരക്ക് വളരെ കുറവായതുകൊണ്ടാണ് ഇത് കണ്ടുവരുന്നത്. അതുപോലെതന്നെ തുടർച്ചയായി കാലുകളിൽ മരവിപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിലും ഇത് ആരോഗ്യപ്രശ്നങ്ങൾ ലക്ഷണം കൂടിയാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam