മലദ്വാരത്തിലൂടെ രക്തം വരുന്നത് എല്ലാം പൈൽസിന്റെ തുടക്കമാണോ? കണ്ടു നോക്കൂ…| Fissure treatment in malayalam

Fissure treatment in malayalam : നമ്മുടെ ജീവിതരീതികൾ മൂലം ഒട്ടനവധി രോഗാവസ്ഥകളാണ് ദിനംപ്രതി നമ്മളിലേക്ക് കടന്നുവരുന്നു. ഇത്തരം രോഗാവസ്ഥകളിൽ കൂടുതൽ പേരും പറയാൻ മടി കാണിക്കുന്ന ഒന്നാണ് ഫിഷർ എന്ന രോഗ അവസ്ഥ. പൈൽസിനോട് ഏകദേശം സാമ്യമുള്ള ഒരു രോഗാവസ്ഥയാണ് ഇത്. മലദ്വാരവുമായി ബന്ധപ്പെട്ടവ ആയതിനാൽ തന്നെ പൊതുവേ ഇത് പുറത്തു പറയാൻ നാമോരോരുത്തരും വിമുഖത പ്രകടിപ്പിക്കുന്നവരാണ്. അതിനാൽ തന്നെ ഇതുമൂലം ഉണ്ടാകുന്ന അസ്വസ്ഥതകൾ വളരെയേറെയാണ് ഓരോരുത്തരിലും കാണുന്നത്.

ശരിയായ രീതിയിൽ ഇവയെ തുടക്കത്തിൽ തന്നെ അറിയുകയാണെങ്കിൽ ഒരു പരിധിവരെ നമുക്ക് ജീവിതരീതിയിലെ മാറ്റങ്ങൾ കൊണ്ട് തന്നെ ഇതിന് മറികടക്കാവുന്നതേയുള്ളൂ. അത്തരത്തിൽ മലദ്വാരത്തിലെ വിള്ളലുകൾ ആണ് ഫിഷർ എന്ന രോഗാവസ്ഥ. പല കാരണത്താൽ ഇതുണ്ടാകും. മലദ്വാരത്തിലെ മസിലുകൾ പല കാരണത്താൽ ടൈറ്റാകുകയും അതുമൂലം മലം ഉറച്ചു പോകുമ്പോൾ.

അവിടെ ഉണ്ടാകുന്ന വിള്ളലുകളും പൊട്ടലുകളും ആണ് ഫിഷർ എന്ന രോഗാവസ്ഥ. അടിക്കടി ഉണ്ടാകുന്ന പ്രസവങ്ങൾ മലബന്ധം എന്നിവ ഇതിന്റെ ഒരു കാരണമാണ്. മലത്തിലൂടെ ഉണ്ടാകുന്ന രക്തസ്രാവം ആണ് ഇതിന്റെ ലക്ഷണം. നാം കഴിക്കുന്ന ഭക്ഷണങ്ങൾ ശരിയായ രീതിയിൽ ദഹിക്കാതെ വരുമ്പോൾ മലബന്ധം ഉണ്ടാവുകയും പിന്നീട് അത് പോകുന്നതിന് കൂടുതൽ സ്ട്രെസ്സ് കൊടുക്കേണ്ടി വരികയും.

അപ്പോൾ മലദ്വാരത്തിന്റെ ആ ഭാഗത്തുണ്ടാകുന്ന വിള്ളലുകളും പൊട്ടലുകളും ആണ് ഇത്. മലദ്വാരത്തിലൂടെ രക്തം വരുന്നതിനൊപ്പം തന്നെ കടുത്ത വേദനയാണ് ഓരോരുത്തരും ഇത് മൂലം സഹിക്കേണ്ടി വരുന്നത്. അതോടൊപ്പം തന്നെ നല്ല രീതിയിൽ ചൊറിച്ചിലുകളും പൊട്ടലുകളും മലദ്വാരത്തിന്റെ അഗ്രഭാഗത്ത് കാണാം. ഈ ഭാഗങ്ങളിൽ അവർക്ക് ഒരു ഭാരം തന്നെ അനുഭവപ്പെടുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam

One thought on “മലദ്വാരത്തിലൂടെ രക്തം വരുന്നത് എല്ലാം പൈൽസിന്റെ തുടക്കമാണോ? കണ്ടു നോക്കൂ…| Fissure treatment in malayalam

Leave a Reply

Your email address will not be published. Required fields are marked *