ഇന്ന് ലോകത്ത് കണ്ടുവരുന്ന അസുഖങ്ങളിൽ ഒന്നാണ് സ്ട്രോക്ക്. ലോകത്ത് ഓരോ ആറ് സെക്കൻഡ്ൽ ഒരാൾക്ക് സ്ട്രോക്ക് ഉണ്ടാകുന്നു എന്നാണ് കണക്കുകൾ പറയുന്നത്. ഏഷ്യയിൽ ആണെങ്കിൽ ഇത് 5 സെക്കൻഡ്ൽ ഒരാൾക്ക് എന്ന രീതിയിലാണ് കണ്ടുവരുന്നത്. എന്താണ് സ്ട്രോക്ക്. സ്ട്രോക്ക് ഉണ്ടായി രോഗി ആശുപത്രിയിൽ എത്തിയാൽ എന്തെല്ലാം ചികിത്സകളാണ് ആവശ്യമായി വരിക തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
രക്തക്കുഴലുകളിൽ ഉണ്ടാകുന്ന അസുഖമാണ് സ്ട്രോക്ക്. എല്ലാവരും കേട്ടിട്ടുള്ള ഒന്നാണ് ഹൃദയാഘാതം. ഹൃദയത്തിലേക്കുള്ള രക്ത ധമനികളിൽ ഉണ്ടാകുന്ന കൊഴുപ്പ് മൂലം രക്തക്കുഴലുകൾ അടഞ്ഞു പോവുകയും ഹൃദയാഘാതം ഉണ്ടാവുകയും ചെയ്യുന്നു. അതുപോലെതന്നെ തലച്ചോറിലേക്കുള്ള രക്ത കുഴലുകളിൽ ബ്ലോക്ക് ഉണ്ടാവുകയും രക്തക്കുഴൽ പൊട്ടി രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്നതിനാണ് സ്ട്രോക്ക് എന്ന് പറയുന്നത്.
ഇത് രണ്ട് തരത്തിൽ കണ്ടുവരുന്നു. ബ്ലോക്ക് മൂലമുണ്ടാകുന്ന സ്ട്രോക്ക്. രക്തസ്രാവം മൂലം ഉണ്ടാകുന്ന സ്ട്രോക്ക്. 85 ശതമാനം സ്ട്രോക്ക് രക്തക്കുഴലുകളിൽ രക്തം കട്ടയായി ഉണ്ടാകുന്ന സ്ട്രോക്ക് ആണ്. എന്താണ് ഇതിന്റെ ലക്ഷണങ്ങൾ. Befast എന്ന ഫോമിലൂടെ ഇതിന്റെ ലക്ഷണങ്ങൾ ഓർത്തെടുക്കാൻ കഴിയുന്നതാണ്. ബി ബാലൻസ് വീഴാൻ പോകുന്നതുപോലെ തോന്നുക ഒരു വശത്തേക്ക് മറഞ്ഞുപോകാം.
ഇ ഐസിനെ ആണ് സൂചിപ്പിക്കുന്നത്. കാഴ്ച കുറയുന്നത് പോലെ തോന്നാം. എഫ് ഫേസ് ചിരിക്കുമ്പോൾ മുഖം കോടി പോകുന്ന അവസ്ഥ. അതുപോലെതന്നെ കൈകൾ ഉയർത്തുന്ന സമയത്ത് കൈകൾ താഴ്ന്നു പോവുക ഉയർത്തിപ്പിടിക്കാൻ കഴിയുന്നില്ല. എസ് സ്പീച് ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടാൽ ഉടനെ തന്നെ രോഗിയെ ആശുപത്രിയിൽ എത്തിക്കുകയാണ് ചെയ്യേണ്ടത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.