These symptoms of blood deficiency : പലതരത്തിലുള്ള പ്രശ്നങ്ങൾ ദിനംപ്രതി നാം നേരിട്ടുകൊണ്ടിരിക്കുകയാണ്. അത്തരത്തിൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഒട്ടനവധി പ്രശ്നങ്ങളുടെ ഒരു കാരണമാണ് രക്തക്കുറവ്. രക്തം എന്നത് നമ്മുടെ ശരീരത്തിൽ അത്യന്താപേക്ഷിതമായി വേണ്ട ഒന്നാണ്. രക്തം ഓരോ അവയവങ്ങളിലേക്കും പമ്പ് ചെയ്യുമ്പോഴാണ് ആ അവയവങ്ങളിൽ ഓക്സിജൻ എത്തുന്നത്. ഏതൊരു അവയവത്തിനും പ്രവർത്തിക്കാൻ ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നു കൂടിയാണ് ഈ ഓക്സിജൻ.
അതിനാൽ തന്നെ രക്തക്കുറവ് പല തരത്തിലുള്ള രോഗങ്ങളും നമ്മൾ സൃഷ്ടിക്കുന്നു. എന്നാൽ യഥാവിതം ഇതിനെ തിരിച്ചറിയാതെ വരുമ്പോഴാണ് ഇത്തരം രോഗങ്ങൾ കൂടുകയും മറ്റു പല രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നത്. മുടിയുടെ കൊഴിച്ചിൽ ഹൃദയമിടിപ്പ് കൂടുക സന്ധിവേദനകൾ നെഞ്ചരിച്ചിൽ പുളിച്ചു തികട്ടൽ വയറുവേദന തലകറക്കം ക്ഷീണം തളർച്ച തലവേദന എന്നിങ്ങനെ പലതരത്തിലുള്ള ലക്ഷണങ്ങളാണ് രക്തക്കുറവ് എന്ന ഒരു പ്രശ്നം ശരീരത്തിൽ പ്രകടമാകുന്നത്. ഇത്തരത്തിലുള്ള പല പ്രശ്നങ്ങൾക്കും വേണ്ടി ഫലത്തിലുള്ള ചികിത്സകളും നടത്താറുണ്ടെങ്കിലും.
ഇതിന്റെ യഥാർത്ഥ കാരണമായ രക്തക്കുറവിനെ പരിഹരിച്ചില്ലെങ്കിൽ യാതൊരു തരത്തിലുള്ള ആശ്വാസവും നമുക്ക് ലഭിക്കുകയില്ല. ഇത്തരത്തിലുള്ള രക്തക്കുറവ് ഏറ്റവുമധികം സ്ത്രീകളിലാണ് കാണപ്പെടാറുള്ളത്. സ്ത്രീകളിൽ ആർത്തവ സമയത്തുണ്ടാകുന്ന ബ്ലീഡിങ് ആണ് ഇത്തരത്തിൽ രക്തക്കുറവിനെ കാരണമാകുന്നത്. അമിതമായി ബ്ലീഡിങ് ഉണ്ടാകുമ്പോൾ അവരിലെ Hp ലെവൽ കുറയുന്നു. അതുപോലെ തന്നെ ഗർഭസ്താവസ്ഥയിലും രക്തക്കുറവ് കോമൺ ആയി തന്നെ കാണാൻ സാധിക്കും.
അതിനാൽ തന്നെ ഇത്തരത്തിലുള്ള രക്തക്കുറവിനെ പരിഹരിക്കുന്നതിന് വേണ്ടി നാം ഏറ്റവും അധികം ചെയ്യേണ്ടത് അതിനെ അനുയോജ്യമായ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുക എന്നുള്ളതാണ്. രക്തത്തിലെ ചുണരക്താണുക്കളെ വർദ്ധിപ്പിക്കുന്നതിന് ഏറ്റവും അത്യാവശ്യമായി നാം കഴിക്കേണ്ട ഒരു ഘടകമാണ് അയേൺ ധാരാളമായി അടങ്ങിയിട്ടുള്ള ഇലക്കറികളും പച്ചക്കറികളും. തുടർന്ന് വീഡിയോ കാണുക.