കൊളസ്ട്രോളിന് കുറയ്ക്കാൻ ഇറച്ചിയും മീനും മാത്രം നിർത്തിയാൽ പോരാ. ഇതാരും കാണാതെ പോകരുതേ.

ഇന്ന് ഈ ലോകം തന്നെ ഏറ്റവും അധികം നേരിടുന്ന ഒരു പ്രശ്നമാണ് കൊളസ്ട്രോൾ. നാം കഴിക്കുന്ന ഭക്ഷണങ്ങൾ തന്നെയാണ് ഇതിനെ നമ്മുടെ ശരീരങ്ങളിലേക്ക് എത്തിക്കുന്നത്. ശരീരത്തിൽ കൊളസ്ട്രോൾ അമിതമായി തുടങ്ങുമ്പോൾ തന്നെ അതിനെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. അല്ലെങ്കിൽ അത് വ്യാപിക്കുകയും ഒട്ടനവധി അവയവങ്ങളെ പ്രവർത്തനരഹിതമാക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ കൊളസ്ട്രോളിനെ ഓരോരുത്തരും ഭീതിയോടെയാണ് നോക്കിക്കാണുന്നത്.

നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾ കൊളസ്ട്രോൾ എന്നത് അത്യാവശ്യം ഘടകം തന്നെയാണ്. ശാരീരിക പ്രവർത്തനങ്ങൾക്കൊപ്പം കോശങ്ങളുടെ നിർമ്മിതിയ്ക്കും ഇത് വളരെ ആവശ്യമാണ്. എന്നാൽ ഇത് അമിതമാകുമ്പോഴാണ് ഇത് നമ്മുടെ ശരീരത്തിന് എതിരാകുന്നത്. ഇത്തരം കൊളസ്ട്രോളിന് കുറയ്ക്കുന്നത് വേണ്ടി ഭക്ഷണത്തിൽ കൺട്രോൾ കൊണ്ടുവരികയും നല്ലൊരു വ്യായാമം ശീലമാക്കുകയും ചെയ്യണം. നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിലൂടെ 20% കൊളസ്ട്രോൾ മാത്രമേ ശരീരത്തിലേക്ക് എത്തുന്നുള്ളൂ.

ബാക്കിയുള്ള അമിത കൊളസ്ട്രോൾ എല്ലാം നമ്മുടെ കരൾ തന്നെ പ്രൊഡ്യൂസ് ചെയ്യുന്നതാണ്. ഇത്തരത്തിൽ കൊളസ്ട്രോളിന്റ അളവ് കൂടുന്നതിനുള്ള കാരണം എന്ന് പറയുന്നത് അമിതമായ കാർ ബോഹൈഡ്രേറ്റുകൾ നമ്മുടെ ശരീരത്തിലേക്ക് എത്തുന്നതാണ്. നാം കഴിക്കുന്ന അരി ഗോതമ്പ് എന്നിവയാണ് കാർബോഹൈഡ്രേറ്റുകളുടെ ഏറ്റവും വലിയ കൂടാരം എന്ന് വേണമെങ്കിൽ പറയാം.

അതിനാൽ തന്നെ ഒരു ഡയറ്റ് പ്ലാൻ തുടങ്ങുമ്പോൾ ഏറ്റവും ആദ്യം നാം കുറക്കേണ്ടത് ഇവയൊക്കെയാണ്. ഇത്തരത്തിൽ കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുമ്പോൾ അത് മറ്റു രോഗാവസ്ഥകൾ സൃഷ്ടിക്കുന്നു. അതിനാൽ ആഹാരരീതിയിൽ നിന്ന് അന്നജങ്ങൾ പൂർണ്ണമായും ഭാഗികമായോ ഒഴിവാക്കുകയും ധാരാളം പച്ചക്കറികളും ഇലക്കറികളും കഴിക്കുകയും വേണം. അവയ്ക്കൊപ്പം തന്നെ 45 മിനിറ്റിൽ കുറയാത്ത ശരീരം മുഴുവൻ ഇളകുന്ന രീതിയിലുള്ള എക്സസൈസുകളും പിന്തുടരേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Kerala Dietitian

Leave a Reply

Your email address will not be published. Required fields are marked *