ശരീരത്തിലെ ജോയിന്റുകളിൽ ഉണ്ടാകുന്ന വേദന… കാരണം യൂറിക്കാസിഡ് ആണോ..!! ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ…|UricAcid diet

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. രക്തത്തിൽ യൂറിക് ആസിഡ് അളവ് വർദ്ധിക്കുക എന്നത് ഇന്ന് മിക്കവരിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ്. പലപ്പോഴും ഇതു വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം. ആരെങ്കിലും സന്ധിവേദന ഉണ്ട് എന്ന് പറഞ്ഞു കഴിഞ്ഞാൽ കേൾക്കുന്നവർ പറയുന്ന ഒന്നാണ് യൂറിക്കാസിഡ് നോക്കി നോക്ക് എന്ന്. രക്തത്തിലെ യൂറിക് ആസിഡ് അളവ് കൂടുന്ന ആളുകൾക്ക് ഉള്ള പ്രധാന സംശയമാണ്.

ഇത്തരം സന്ദർഭങ്ങളിൽ എന്തെല്ലാം ഭക്ഷണങ്ങളാണ് കഴിക്കാൻ കഴിയുക എന്നത്. ഇത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും അതുപോലെതന്നെ ശരീരത്തിലെ കോശങ്ങളിലും ഉള്ള പ്രോട്ടീനുകൾ വിഘടിച്ച് പ്യൂരിൻ എന്ന ഘടകം ഉണ്ടാകാറുണ്ട്. ഈ പ്യൂരിനിൽ നിന്നാണ് യൂറിക് ആസിഡ് നമ്മുടെ ശരീരത്തിൽ എത്തുന്നത്. നമ്മുടെ യൂറിക് ആസിഡ് ശരീരത്തിൽ കൂടുതലുള്ള യൂറിക് ആസിഡ് കിഡ്നി വഴിയാണ് പുറത്തു പോകുന്നത്.

മൂന്നിൽ രണ്ടു ഭാഗം യൂറിക് ആസിഡ് മൂത്രത്തിലൂടെയും മൂന്നിൽ ഒരു ഭാഗം യൂറിക്കാസിഡ് മലത്തിലൂടെയും ആണ് പുറത്തു പോകുന്നത്. എന്നാൽ കിഡ്നിയിൽ എന്തെങ്കിലും കിഡ്നി രോഗങ്ങൾ വരിക. ഭക്ഷണം കഴിക്കുന്നതിൽ കൂടുതലായി പ്രോടീൻ ഉൾപ്പെടുക ഇത്തരത്തിൽ സംഭവിക്കുമ്പോൾ ശരീരത്തിൽ കൂടുതൽ പ്യൂരിൻ വരികയും യൂറിക്കാസിഡ് അടിഞ്ഞു കൂടുകയും ചെയ്യുന്നു. അതുപോലെതന്നെ ലുക്കിയാല്‍ തൈറോയ്ഡ് പ്രവർത്തനങ്ങൾ മന്നഗതിയിൽ ആവുക പാരാ തൈറോയ്ഡ് പ്രവർത്തനം കൂടുതലാവുക.

അതുപോലെ തന്നെ അമിതമായ വണ്ണം കണ്ടുവരുന്നത് കൊഴുപ്പ് കൂടുതലായി ശരീരത്തിൽ അടിഞ്ഞുകൂടുക ഇത്തരത്തിലുള്ള പലകാരണങ്ങളും കൊണ്ടും യൂറിക്കാസിഡ് ശരീരത്തിൽ എത്താറുണ്ട്. യൂറിക് ആസിഡ് കൂടിക്കഴിഞ്ഞാൽ അത് ക്രിസ്റ്റലുകൾ ആയി പെരുവിരലുകളിൽ സന്ധികളിൽ അടിഞ്ഞുകൂടുന്നു ഇത് കഠിനമായ വേദന ഉണ്ടാക്കുന്നു. കൂടാതെ യൂറിക്കാസിഡ് കൂടി കഴിഞ്ഞാൽ കിഡ്നി സ്റ്റോൺ ഉണ്ടാക്കാനുള്ള സാധ്യതയും കൂടുതലാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *