വീട്ടിലെ വാട്ടർ ടാങ്ക് ഇനി എളുപ്പത്തിൽ ക്ലീൻ ചെയ്യാം… കൈ നനയാതെ… ഈ കുപ്പി മാത്രം മതി…

ഇനി വീട്ടമ്മമാർക്ക് തന്നെ വളരെ എളുപ്പത്തിൽ ആരുടെയും സഹായം കൂടാതെ തന്നെ ഒറ്റയ്ക്ക് വാട്ടർ ടാങ്ക് വൃത്തിയാക്കാൻ സാധിക്കുന്നതാണ്. അതിനു സഹായകരമായ കിടിലൻ ഐഡിയ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വാട്ടർ ടാങ്കിനുള്ളിലെ വെള്ളം കളയാതെ ചെളി മാത്രം മാറ്റാൻ സാധിക്കുന്ന ഒരു വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൈ നനയാതെ തന്നെ ഈ ഒരു കാര്യം ചെയ്യാൻ സാധിക്കുന്നതാണ്. ഇതിന് ആദ്യം തന്നെ ആവശ്യമുള്ളത് ഒരു കുപ്പിയാണ്.

പിന്നീട് ഈ കുപ്പിയുടെ മുകൾഭാഗം ഒന്ന് കട്ട് ചെയ്ത് എടുക്കുക. പിന്നീട് കുപ്പിയുടെ മുറിച്ചെടുത്ത ഭാഗത്ത് ചെറുതായി കത്തി വെച്ച് കട്ട് ചെയ്തു കൊടുക്കുക. തുമ്പിൽ മാത്രം ചെറുതായി കട്ട് ചെയ്താൽ മതിയാകും. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഒരു പിവിസി പൈപ്പ് ആണ്. ഒരു ഇഞ്ച് വണ്ണത്തിലുള്ള പിവിസി പൈപ്പ് ആണ് ആവശ്യമുള്ളത്. ഇത് ഒരു മീറ്റർ എടുക്കുക. ഈ പൈപ്പിനുള്ളിലേക്ക് കുപ്പിയുടെ മൂഡിയുടെ ഭാഗം കയറ്റി കൊടുക്കുക. ഇത് പശ വെച്ച് ഒട്ടിച്ചെടുക്കേണ്ടതാണ്.

ഇങ്ങനെ ചെയ്താൽ എയർ ടൈറ്റ് ആയി ഇരിക്കുന്നതാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഗാർഡൻ പൈപ്പ് ആണ്. രണ്ട് മീറ്റർ നീളത്തിലും മുക്കാൽ ഇഞ്ച് വണ്ണത്തിലുള്ള പൈപ്പ് വാങ്ങാവുന്നതാണ്. പിന്നീട് ഈ ഓസ് പിവിസി പൈപ്പിനുള്ളിലേക്ക് കടത്തിവിടുക. ഇത് നന്നായി ജോയിന്റ് ചെയ്തെടുക്കാവുന്നതാണ്. ഇത് ഉണ്ടാക്കാനായി ആകെ 100 രൂപ മാത്രം ചെലവ് മതി. വളരെ ചിലവ് കുറഞ്ഞ രീതിയിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.

പിന്നീട് ഇത് ഉപയോഗിച്ച് വാട്ടർ ടാങ്ക് ക്ലീൻ ചെയ്യാവുന്നതാണ്. ആദ്യം തന്നെ തയ്യാറാക്കിയിരിക്കുന്ന കുപ്പിയുടെ ഭാഗമുള്ളിടത്ത് കൂടി വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ഓസിലൂടെ വെള്ളം വന്നു കഴിഞ്ഞാൽ അത് അടച്ചു പിടിക്കുക. പിന്നീട് പിവിസി പൈപ്പ് കുപ്പിയുടെ ഭാഗം ടാങ്കിലേക്ക് ഇറക്കിക്കൊടുക്കുക. പിന്നീട് വളരെ എളുപ്പത്തിൽ തന്നെ ടാങ്കിലെ വെള്ളം കലങ്ങാതെ തന്നെ ടാങ്ക് വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *