എല്ലാവർക്കും വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രാവിലെ ബ്രേക്ക് ഫാസ്റ്റ്ന് ഇഡലി തയ്യാറാക്കാറുണ്ട്. ഹോട്ടലിൽ ഇഡലി മാവ് അരക്കുമ്പോൾ തന്നെ നല്ല രീതിയിൽ പൊങ്ങി വരാറുണ്ട്. ഇതിനുവേണ്ടി ചെയ്യാവുന്ന ഒരു വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി അര ഗ്ലാസ് ഉഴുന്ന് കുതിർത്ത് എടുക്കുക.
ഒരു മൂന്നര ഗ്ലാസ് അരിയും ആണ് കുതിർത്തു വെച്ചിരിക്കുന്നത്. ഇത് കഴുകിയ ശേഷം നാലു മണിക്കൂർ കുതിർത്ത് വെക്കുക. അര ഗ്ലാസ് ഉഴുന്ന് ആണ് എടുത്തിരിക്കുന്നത്. ഇത് യഥാർഥത്തിൽ അരക്കേണ്ടത് ഗ്രൈൻഡറിലാണ്. ഇങ്ങനെ അരച്ചാൽ മാത്രമേ ഈ ഒരു ഉഴുന്ന് അരയ്ക്കുമ്പോൾ മാവ് മൂന്ന് ഇരട്ടിയോളം പൊങ്ങി വരുന്നത്.
ആദ്യം തന്നെ ഉഴുന്ന് അതിനുശേഷം അരിയാണ് അരച്ചെടുക്കേണ്ടത്. മിക്സിയിൽ അരയ്ക്കുമ്പോൾ യാതൊരു തരത്തിലും മാവ് പൊങ്ങി വരില്ല. വേറെ ഒന്നും ചേർക്കേണ്ട ആവശ്യമില്ല. ആവശ്യമെങ്കിൽ ഒരു സ്പൂൺ ഉലുവ അതുപോലെതന്നെ ബാക്കിയുള്ള ചോറ് ചേർക്കാവുന്നതാണ്.
ഇത് അരച്ചു വെച്ച ശേഷം നല്ലപോലെ തന്നെ ഇളക്കി യോജിപ്പിക്കുക. പിന്നീട് നാലുമണിക്കൂർ അഞ്ചുമണിക്കൂർ ഇതു മൂടിവച്ചാൽ മതി. 8, 10 മണിക്കൂർ വയ്ക്കേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Grandmother Tips