പഞ്ചഭൂതങ്ങളിൽ ഒന്നാണ് ജലം. നാമോരോരുത്തർക്കും ഏറ്റവും അനിവാര്യമായ ഒന്നുകൂടിയാണ് ജലം. നമ്മുടെ വീടുകളിലെ ജലത്തിന്റെ പ്രധാന സ്രോതസ്സ് എന്ന് പറയുന്ന കിണർ ആണ്. നമുക്ക് ശുദ്ധമായ വെള്ളമാണ് കിണർ തരുന്നത്. മറ്റെല്ലാ വസ്തുക്കളെയും സൂക്ഷിക്കുന്നതു പോലെ തന്നെ നമ്മുടെ കിണറുകളെയും നാം സൂക്ഷിക്കേണ്ടതാണ്. കിണറിന് സമീപം ഉണ്ടാകുന്ന ചെറിയ ദോഷങ്ങൾ വരെ നമ്മെ ബാധിക്കാവുന്നതാണ്. വാസ്തുപരമായി ഏറെ പ്രാധാന്യമുള്ള ഒന്നാണ് കിണർ.
അതിനാൽ തന്നെ കിണറിന്റെ അടുത്ത് ചില ചെടികൾ ഉണ്ടാകുന്നത് വളരെ ദോഷകരമായി ഭവിക്കുന്നു. ഇത്തരം കാരണങ്ങൾ മാത്രം മതി നമ്മുടെ ജീവിതത്തിൽ വലിയ ദോഷങ്ങൾ ഉണ്ടാകാനും മറ്റ് പ്രശ്നങ്ങൾ സൃഷ്ടിക്കാനും. കിണർ നിർമ്മിക്കാൻ ഏറ്റവും ഉത്തമമായ ദിശ എന്ന് പറയുന്നത് വടക്കോ വടക്കു കിഴക്കോ ദിശയാണ്. ഇതിൽ ഏറ്റവും ശുഭകരമായത് വടക്ക് കിണർ വരുന്നതാണ്.
ഇങ്ങനെ ഈ ദിശയിൽ കിണർ വരുന്നത് വളരെ ശുഭകരമാണ്. എന്നാൽ വാസ്തുപ്രകാരം വീടിന്റെ കന്നിമൂലയിൽ കിണർ വരുന്നത് ദോഷകരവുമാണ്. അതിനാൽ തന്നെ കിണർ നിർമ്മിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ഏവരും ശ്രദ്ധിക്കേണ്ടത്. കിണറുകളുടെ ചുറ്റും ഒരു കാരണവശാലും വലിയ മരങ്ങൾ ഉണ്ടായിരിക്കാൻ പാടുള്ളതല്ല. അത്തരം വലിയ മരങ്ങളുടെ വേരുകൾ കിണറിലേക്ക് വളരുന്നത് ശുഭകരമല്ല ദോഷകരമാണ്.
അതുപോലെതന്നെ കിണറിന് ചുറ്റും കാഞ്ഞിരം എന്ന മരം ഉണ്ടായിരിക്കാൻ പാടില്ല. ഇത് നമുക്ക് ദോഷ ഫലങ്ങൾ തരുന്ന ഒന്ന് തന്നെയാകുന്നു. കാഞ്ഞിരം എന്നത് ഒരു വിഷമരo കൂടിയാണ്. ഇത് ഉണ്ടാകുന്ന ഓരോ വീടുകളിലും നെഗറ്റീവ് ഊർജ്ജം കടന്നുവരുന്നു. അതുപോലെതന്നെ കിണറിന്റെ അടുത്ത് ഒരു കാരണവശാലും പുളിമരം വരാൻ പാടുകയില്ല.തുടർന്ന് വീഡിയോ കാണുക.