അസുഖങ്ങളും അതിനു കാരണമാകുന്ന ലക്ഷണങ്ങളും അറിഞ്ഞിരിക്കേണ്ടത് അനിവാര്യമായ ഒന്ന് തന്നെയാണ്. ശരീരത്തിൽ വരുന്ന ചില അസുഖങ്ങൾ നേരത്തെതന്നെ ശ്രദ്ധിക്കാതെ വന്നാൽ അത് വലിയ വിപത്ത് ഉണ്ടാക്കിയേക്കാം. അത്തരത്തിലുള്ള ഒന്നാണ് ന്യൂമോണിയ. അതിന്റെ ലക്ഷണങ്ങൾ അതിന്റെ കാരണങ്ങൾ ഇത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നമ്മുടെ ശ്വാസകോശത്തിൽ ചെറിയ അറകളുണ്ട് അവിടെ ഇൻഫെക്ഷൻ വരുമ്പോഴാണ് ന്യൂമോണിയ അസുഖം ഉണ്ടാകുന്നത്.
ബാക്ടീരിയ ഫംഗസ് തുടങ്ങിയ എല്ലാറ്റിനും ന്യൂമോണിയ ഉണ്ടാക്കാനുള്ള കഴിവുണ്ട്. വളരെ സീരിയസ് ആയിട്ടുള്ള പ്രശ്നം തന്നെയാണ് ന്യൂമോണിയ. കൂടുതലായും ബാക്ടീരിയൽ ന്യൂമോണിയ ആണ് മറ്റുള്ളതിനേക്കാൾ സീരിയസായി കാണുന്നത്. വളരെ ശ്രദ്ധിക്കേണ്ട ഒന്നു തന്നെയാണ് ഇത്. പലതരത്തിലുള്ള ന്യൂമോണിയ കണ്ടുവരുന്നുണ്ട്. ബാക്ടീരിയൽ ന്യൂമോണിയ ഉണ്ട് വൈറൽ ന്യൂമോണിയ ഉണ്ട് ഫങ്കൽ ന്യൂമോണിയ ഉണ്ട്.
പിന്നെ ഇത് വരുന്ന ശരീരഭാഗങ്ങൾ അനുസരിച്ച് ഇത് വേർതിരിച്ചിട്ടുണ്ട്. ഇതിന്റെ ലക്ഷണങ്ങൾ പലതുമുണ്ട്. ശരീരത്തിൽ ചെറുതായി കാണിക്കുന്ന ലക്ഷണങ്ങൾ മുതൽ വലിയ തോതിൽ കാണിക്കുന്ന ലക്ഷണങ്ങൾ ന്യൂമോണിയ പിടിപെടുന്ന വരിൽ കാണാൻ കഴിയും. നല്ല കഫക്കെട്ടോട് കൂടി ചുമ ഉണ്ടായിരിക്കും. നല്ല തരത്തിലുള്ള പനി ഉണ്ടാകാനും വിറയൽ ഉണ്ടാകാനും ഇത് കാരണമാകാറുണ്ട്.
കൃത്യമായ രീതിയിൽ ശ്വാസോച്ഛാസം ലഭിക്കാത്ത അവസ്ഥ ഉണ്ടാകാം. ചെറിയതോതിൽ നെഞ്ചുവേദന ഉണ്ടാകാൻ കാരണമാകാറുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.