ഹൃദയത്തിന്റെ വാൽവുകളിൽ ഉണ്ടാകുന്ന രോഗങ്ങൾക്ക് ശരീരം കാണിച്ചു തരുന്ന ഇത്തരം ലക്ഷണങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ.

പലതരത്തിലുള്ള രോഗങ്ങൾ വലയുന്നവരാണ് ഇന്നത്തെ സമൂഹത്തിൽ ഉള്ളവർ. അവയിൽ തന്നെ ഏറ്റവും അധികം ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ. നമ്മുടെ ജീവിത തന്നെ നിലനിർത്തുന്ന ഒരു അവയവമാണ് ഹൃദയം. ഹൃദയം തന്റെ സ്പന്ദനം നിർത്തുകയാണെങ്കിൽ അത് മരണത്തിലാണ് കൊണ്ടെത്തിക്കുന്നത്. അത്തരത്തിൽ നമ്മുടെ ഹൃദയങ്ങളെ ബാധിക്കുന്ന രോഗങ്ങളാണ് ഹാർട്ടറ്റാക്ക് ഹാർട്ട് ബ്ലോക്ക് എന്നിങ്ങനെയുള്ളവ.

അവയിൽ തന്നെ ഏറ്റവും അധികമായി കാണുന്ന ഒന്നാണ് ഹാർട്ടിന്റെ വാൽവുകളിൽ ഉണ്ടാകുന്ന രോഗങ്ങൾ. പ്രധാനമായും ഹാർട്ടിനെ നാലു വാൽവുകളാണ് ഉള്ളത്. ഇവ ചുരുങ്ങിപ്പോകുന്ന അവസ്ഥയും ഇവയിലൂടെ ചോർച്ച ഉണ്ടാകുന്ന അവസ്ഥയുമാണ് ഇവയെ ബാധിക്കുന്ന രോഗങ്ങൾ. പ്രധാനമായും ഇടതുവശത്തുള്ള രണ്ട് വാൽവുകളിലാണ് ഇത്തരമൊരു അവസ്ഥകൾ കണ്ടുവരുന്നത്.

ഇത്തരത്തിൽ ഹൃദയത്തിന്റെ വാൽവുകൾ ചുരുങ്ങി പോവുകയോ അതിലൂടെ ചോർച്ച ഉണ്ടാക്കുകയോ ചെയ്യുകയാണെങ്കിൽ അത് പ്രധാനമായും ശ്വാസ തടസ്സമായിട്ടാണ് പ്രകടമാകാറുള്ളത്. കുട്ടികളിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ശ്വാസതടസ്സം വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. എന്നാൽ വളരും തോറും വാൽവുകൾ കൂടുതൽ ചുരുങ്ങുന്നത് ഫലമായി ശ്വാസ തടസ്സം കൂടുതലായി തന്നെ കാണാം. അതോടൊപ്പം തന്നെ ഇത് ഹൃദയമിടിപ്പ് കൂടിവരുന്ന.

ഒരു അവസ്ഥയും ഉണ്ടാകുന്നു. ഹൃദയമിടിപ്പ് കൂടി വരുമ്പോൾ പല തരത്തിലുള്ള വെപ്രാളങ്ങളും രോഗികളിൽ കാണുന്നു. കൂടാതെ ഇത്തരം ഒരു സാഹചര്യങ്ങളിൽ നെഞ്ചുവേദനയായും ഇത് പ്രകടമാകാറുണ്ട്. അതോടൊപ്പം തന്നെ സ്ട്രോക്ക് ആയും ഇത് കാണുന്നു. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഒട്ടുമിക്ക ആളുകളിലും പ്രകടമാകാറുണ്ട്. എന്നാൽ ഇത്തരം ലക്ഷണങ്ങളൊന്നും ഇല്ലാത്ത രോഗികളും ഉണ്ട്. പലതരത്തിലുള്ള കാരണങ്ങളാണ് ഇത്തരമൊരു പ്രശ്നങ്ങളിലേക്ക് ഓരോരുത്തരെയും കൊണ്ടെത്തിക്കുന്നത്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *