വിവാഹ ആഘോഷത്തിനിടെ വധു ചെയ്തത് കണ്ടോ..!!

വിവാഹങ്ങൾ നടക്കുന്ന വേളയിൽ സംഭവിക്കുന്ന പല കാര്യങ്ങളും വൈറൽ ആയി മാറാറുണ്ട്. ഇത്തരത്തിലുള്ള പല സംഭവങ്ങളും സോഷ്യൽ മീഡിയയിൽ സമൂഹ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. വിഭാഗത്തിനിടയിൽ ജോലി ചെയ്യുന്ന വധുവിന്റെ വീഡിയോ ദൃശ്യങ്ങൾ കുറച്ചുനാളുകൾക്ക് മുൻപാണ് വൈറൽ ആയിരുന്നത്. ഇപ്പോൾ അത്തരത്തിൽ വധു ചെയ്ത രസകരമായ രംഗങ്ങളാണ് സോഷ്യൽ മീഡിയയിൽ വയറലായി മാറിയത്.

അണിഞ്ഞു ഒരുങ്ങി സുന്ദരിയായി വന്ന വധു വിവാഹ ആഘോഷങ്ങൾക്കിടെ ഉറങ്ങുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീഡിയോ വൈറൽ ആക്കിയത് സുഹൃത്തുക്കൾ തന്നെയാണ്. വിവാഹദിവസം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇടയിൽ ഓടി നടന്നു കൊണ്ട് ഒരു മിനിറ്റുപോലും ഒഴിവ് കിട്ടാതെ തിരക്കിൽ ആകുന്ന വധുവരന്മാർ ആണ് പതിവ് കാഴ്ച.

എന്നാൽ ഇവിടെ സ്വന്തം വിവാഹദിവസം അണിഞ്ഞൊരുങ്ങി എത്തിയ വധു സോഫയിൽ ഇരുന്നു ഉറങ്ങുന്ന കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക. ചുവപ്പു സാരിയിൽ ആഭരണങ്ങളണിഞ്ഞ് സോഫയിൽ ഇരിക്കെയാണ് വധു ഉറങ്ങിപ്പോയത്. ചുറ്റും നടക്കുന്നത് എന്താണെന്ന് അറിയാതെ സുഖമായി ഉറങ്ങുകയായിരുന്നു യുവതി.

ഈ സമയം സമീപത്ത് നിന്നിരുന്ന സുഹൃത്തുക്കളാണ് വീഡിയോ പകർത്തിയത്. ഇതാ ഞങ്ങളുടെ സ്ലീപ്പി ബ്രൈഡ് രാവിലെ ആറര മണി ആയിട്ടും കല്യാണ പരിപാടികൾ തുടരുമ്പോൾ എന്ന് കുറിച്ചാണ് വീഡിയോ പങ്കുവെച്ചിരുന്നത്. അതീവ ക്ഷീണിതയായി ആണെന്ന് തോന്നുന്നു വധു ഉറങ്ങുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *