ശരീരത്തിലെ പല ഭാഗങ്ങളിലും അസഹ്യമായ ചൊറിച്ചിലും കറുത്ത നിറം ഉണ്ടാകുന്നതിന് പ്രധാനകാരണമാണ് വട്ടച്ചൊറി. ഇപ്പോഴത്തെ ഈ കാലാവസ്ഥയും അമിതമായ ചൂടും വിയർക്കലും വട്ടച്ചൊറി പ്രശ്നങ്ങൾ കൂടാൻ കാരണമാകുന്നു. സ്ത്രീകൾക്ക് ആയാലും പുരുഷന്മാർക്ക് ആയാലും കണ്ടുവരുന്ന പ്രശ്നമാണ് ഇത്തരത്തിലുള്ള ചൊറിച്ചിൽ പ്രശ്നങ്ങൾ. സ്ത്രീകൾ പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ തുറന്നു പറയാൻ മടിക്കുന്ന ഒന്നാണ്. ഇവരിൽ വിട്ടുമാറാത്ത ത്വക്ക് രോഗങ്ങളും വട്ടച്ചൊറി യും കാണാനുള്ള സാധ്യത വളരെ കൂടുതലാണ്.
കക്ഷത്തും ഇടുക്ക് ഭാഗത്തും ചൊറിച്ചിൽ ഓടുകൂടിയാണ് ഇത് കാണപ്പെടുന്നത്. അമിതമായി വണ്ണം ഉള്ളവരിലും അധികമായി വിയർക്കുന്ന വരും ഇത്തരം പ്രശ്നങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ശരീരം വിയർക്കുന്നതിനു അനുസരിച്ച് വസ്ത്രങ്ങൾ മുഷിയുന്ന സാഹചര്യം ഉണ്ടാകുന്നു. ഇത്തരം സന്ദർഭങ്ങളിൽ വസ്ത്രങ്ങൾ മാറാതിരിക്കുക യും വിയർപ്പ് തങ്ങി നിൽക്കുകയും ചെയ്താൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ.
കണ്ടുവരാറുണ്ട്. ശരീരത്തിലുണ്ടാകുന്ന ഒരുതരം ഫംഗസ് ബാധയാണ് ഇത്തരത്തിലുള്ള ചൊറിച്ചിൽ ഉണ്ടാക്കുന്നത്. വട്ടച്ചൊറിക്കുള്ള നല്ലൊരു ഹോം ടിപ്സ് ആണ് ഇവിടെ പറയുന്നത്. ശുചിത്വം പാലിക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ട ഒരു കാര്യം. വീട്ടിൽ ഒരാൾക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മറ്റൊരാൾക്ക് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരേ ടവ്വൽ ഉപയോഗിക്കുക എന്നതാണ് ഒരു കാരണം.
നനഞ്ഞ അടിവസ്ത്രം ഉപയോഗിക്കുന്നവരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഇത് എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.