ലോകത്ത് ജീവിതത്തിൽ നിരവധി കഷ്ടപ്പാടുകൾ നേരിടുന്ന വ്യക്തികളുണ്ട്. കുടുംബം പുലർത്താൻ വേണ്ടി പലതരത്തിലുള്ള ജോലികളിൽ ഏർപ്പെട്ട് കഴിയുന്നവർ. എല്ലാവരും ഒരു നേരത്തെ ആഹാരത്തിന് വേണ്ടിയാണ് ഇത്തരത്തിലുള്ള ജോലികൾ ചെയ്യുന്നത്. കഷ്ടപ്പാടുകൾ സഹിക്കുന്ന ഇത്തരക്കാരെ തിരിഞ്ഞുനോക്കാനും അവർക്കു വേണ്ട സഹായങ്ങൾ എത്തിക്കാനും ചില നല്ല മനസ്സുകളും നമ്മുടെ ഈ സമൂഹത്തിലുണ്ട്.
അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. ഉമ്മയും ഭിന്ന ശേഷി കാരനായ അനിയനും അടങ്ങുന്ന കുടുംബം പുലർത്താൻ ടോൾപ്ലാസയിൽ ഫാസ്റ്റാഗ് വിൽക്കുന്ന ഷാഹ്‌റിൻ ഇനി വ്യവസായി യൂസഫലിയുടെ സഹായ തണൽ. പെൺകുട്ടിയെ കുറിച്ചുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ട യൂസഫലി കുടുംബത്തിന് വേണ്ട എല്ലാ സഹായവും വാഗ്ദാനം ചെയ്തു.
നേരിട്ട് എത്തി കുടുംബത്തെ കണ്ടാണ് തന്റെ എല്ലാ സഹായവും നൽകുമെന്ന് അറിയിച്ചത്. അനുജൻ അറഫാസിന് വേണ്ട ശസ്ത്രക്രിയയുടെ ചിലവ് യൂസഫലി വഹിക്കും. ഷഹറിന്റെ ഐപിഎസ് മോഹം അറിഞ്ഞതോടെ അവളെ പഠിപ്പിക്കാനുള്ള സഹായവും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. മാത്രമല്ല ഒരു ബന്ധുവായ യുവാവിന് അദ്ദേഹം ജോലിയും നൽകും ചൊവ്വാഴ്ച തൃശ്ശൂരിലെ.
നാട്ടികയിൽ നിന്നും മാതാപിതാക്കളുടെ കബറിടത്തിൽ പ്രാർത്ഥിച്ച ശേഷമാണ് യൂസഫലി കൊച്ചിയിലെ ത്തിയത്. ഒരു വിമാനയാത്രയ്ക്കിടയിൽ ആണ് ഇവരുടെ വാർത്ത ശ്രദ്ധയിൽപ്പെട്ടത് എന്നും ആ കുഞ്ഞിന് സഹായം നൽകണമെന്ന് തീരുമാനിക്കുകയും ആയിരുന്നെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.