ആനത്തൂവ കഞ്ഞിത്തൂവ എന്നീ പല പേരുകളിൽ അറിയപ്പെടുന്ന ഒരു ചെടിയാണ് ഇത്. നിങ്ങൾക്കറിയാവുന്ന ഈ ചെടിയുടെ മറ്റു പേരുകൾ താഴെ കമന്റ് ചെയ്യൂ. ഒരുപാട് പേർക്ക് ഉള്ള സംശയമാണ് ഇത് ചൊറിയിലെ എന്നുള്ളത്. നല്ലവണ്ണം ചൊറിയുന്ന ചെടി തന്നെയാണ് ഇത്. ഇത് ചൊറിയാതെ എങ്ങനെ കറി വയ്ക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
നല്ലവണ്ണം കയ്യിൽ വെളിച്ചെണ്ണ പുരട്ടിയ ശേഷം വേണം ഈ ഇല പൊട്ടിക്കാൻ. അല്ലെങ്കിൽ ഗ്ലൗസ് കയ്യിലുണ്ടെങ്കിൽ അത് ധരിച്ചാലും മതി. വെള്ളം നല്ലവണ്ണം ചൂടാക്കിയശേഷം ഇലകൾ വെട്ടി ചൂടുള്ള വെള്ളത്തിലേക്ക് ഇടുക. ഏകദേശം പത്ത് മിനിറ്റോളം ഈ ഇലകൾ തിളച്ച ചൂടുവെള്ളത്തിൽ കിടക്കേണ്ട താണ് എന്നാൽ മാത്രമാണ് ഇതിന്റെ ചൊറിച്ചിൽ മാറുകയുള്ളൂ.
അതിനുശേഷം ഇതിലേക്ക് ആവശ്യമായ സവാള പച്ചമുളക് എന്നിവ ഉപയോഗിച്ച് കറി വയ്ക്കാവുന്നതാണ്. നിങ്ങൾക്ക് ചീര എങ്ങനെയെല്ലാം കറി വെക്കാൻ കഴിയുമോ അതുപോലെയൊക്കെ ഇതും കറി വയ്ക്കാൻ കഴിയുന്നതാണ്. ഈ ചെടി ഭക്ഷ്യ യോഗ്യം എന്ന് പലർക്കും അറിയില്ല. നിരവധി വിറ്റാമിനുകളുടെ കലവറയാണ് ഇത്.
NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.