ഇത്തരം ലക്ഷണങ്ങളെ തിരിച്ചറിയാതിരുന്നാൽ നഷ്ടപ്പെടുന്നത് നമ്മുടെ ജീവനാണ്. ഇത് ആരും കാണാതെ പോകരുതേ…| Symptoms of advanced kidney disease

Symptoms of advanced kidney disease : നമ്മുടെ അന്തരീക്ഷം ഇന്ന് മലിനമായി കൊണ്ടിരിക്കുകയാണ്. വർദ്ധിച്ചുവരുന്ന പുകയും പൊടിപടലങ്ങളും മറ്റും അന്തരീക്ഷത്തോടൊപ്പം തന്നെ നമ്മെയും ബാധിച്ചിരിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഇത്തരത്തിൽ അന്തരീക്ഷത്തിൽ അടങ്ങിയിട്ടുള്ള വിഷാംശങ്ങൾ ശ്വസനം വഴിയും അല്ലാതെയും നമ്മിലേക്ക് കയറിക്കൂടുന്നു . ഇത്തരം വിഷാംശങ്ങൾക്ക് പുറമേ നാം കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിലും ഒട്ടനവധി മായങ്ങളും വിഷാംശങ്ങളുമാണ് കലർന്നിരിക്കുന്നത്.

ഇത്തരത്തിലുള്ള വിഷാംശങ്ങൾ നമ്മുടെ ശരീരത്തിലേക്ക് കയറുന്നത് വഴിയും നമ്മുടെ ശരീരത്തിൽ അത് അടിഞ്ഞു കൂടുന്നു. ഇത്തരത്തിൽ അടിഞ്ഞുകൂടുന്ന വിഷാംശങ്ങളുടെ അളവുണ്ടാകുന്ന വർദ്ധന നമ്മുടെ ശരീരത്തിലെ ശാരീരിക പ്രവർത്തനങ്ങൾ നിലക്കാൻ കഴിവുള്ളതാണ്. ഇത്തരത്തിൽ നമ്മളിലേക്ക് കടന്നു വരുന്ന വിഷാംശങ്ങളെ ശുദ്ധീകരിക്കുന്ന ധർമ്മങ്ങൾ ചെയ്യുന്ന രണ്ട് അവയവങ്ങളാണ് കരളും വൃക്കകളും.

ഇവ രണ്ടും നമ്മുടെ രക്തത്തെ ശുദ്ധീകരിക്കുന്ന പ്രവർത്തനമാണ് ചെയ്യുന്നത് . ഇവയിൽ ഏതു അവയവത്തിന്റെ പ്രവർത്തന കുറവും മരണം എന്ന അവസ്ഥയിലേക്ക് നമ്മെ എത്തിക്കുന്നതാണ്. അതിൽ പ്രധാനപ്പെട്ട ഒരു അവയവമാണ് വൃക്കകൾ. നാം കഴിക്കുന്ന ആഹാരപദാർത്ഥങ്ങളിൽ ഉള്ള ആവശ്യമായവ സ്വീകരിക്കുകയും ബാക്കിയുള്ളവ പുറന്തള്ളുന്ന ഒരു അവയവമാണ് ഇത്. കിഡ്നി മൂത്രത്തിലൂടെയാണ് വിഷാംശങ്ങളെയും മറ്റുംപുറം തള്ളുന്നത്.

ഇത്തരം കിഡ്നിയെ ബാധിക്കുന്ന ഒട്ടനവധി രോഗാവസ്ഥകൾ ഉണ്ട്. ഇവയ്ക്ക് പലതരത്തിലുള്ള ലക്ഷണങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നു. ഈ ലക്ഷണങ്ങളെ ശരിയായ രീതിയിൽ തിരിച്ചറിയാതെ പോയാൽ മരണംവരെ നമുക്ക് സംഭവിക്കാവുന്നതാണ്. അമിതമായി ക്ഷീണം തളർച്ച എന്നിവ കിഡ്നിയുമായി ബന്ധപ്പെട്ട രോഗാവസ്ഥകളുടെ ലക്ഷണമാണ്. അതുപോലെതന്നെ കൈകളിലും കാലുകളിലും അകാരണമായി നീരുകൾ വരുന്നതും അത് പോകാതെ നിൽക്കുന്നതും ഇതിന്റെ ഒരു ലക്ഷണം തന്നെയാണ്. കൂടാതെ ലക്ഷണങ്ങളാണ് നമുക്ക് നമ്മുടെ ശരീരം കാണിച്ചു തരുന്നത്. തുടർന്ന് വീഡിയോ കാണുക. Video credit : Kerala Dietitian

Leave a Reply

Your email address will not be published. Required fields are marked *