ഒരു കുഞ്ഞിന് അമ്മയെക്കാൾ മറ്റൊരു കരുതൽ ഇല്ല എന്ന് തന്നെ പറയാം. തന്റെ കുഞ്ഞിന് എന്തുവേണമെന്ന് മനസ്സിലാക്കി അതിനനുസരിച്ച് അവർക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കുന്നവരാണ് ഓരോ അമ്മയും. സ്വന്തം മക്കളെ ജീവനുതുല്യം സ്നേഹിക്കുന്ന ഇവർ മക്കളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി സ്വന്തം ജീവൻ പോലും ത്യാഗം ചെയ്യാൻ തയ്യാറാകുന്ന വരും ആണ്. ഇത് മനുഷ്യരുടെ കാര്യത്തിൽ ആയാലും മൃഗങ്ങളുടെ കാര്യത്തിലാണെങ്കിലും അങ്ങനെ തന്നെയാണ്.
ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളും നാം കണ്ടിട്ടുള്ളതാണ്. ഇത്തരത്തിൽ ഒന്നാണ് ഇവിടെ കാണാൻ കഴിയുക. ആനയെ ഇഷ്ടപ്പെടാത്തവർ ആരും ഉണ്ടാകില്ല. പ്രത്യേകിച്ച് നാം മലയാളികൾ. കുറച്ചു ഭയത്തോടെയും കൗതുകത്തോടെയും കാണുന്ന ആന കരയിലെ ഏറ്റവും വലിയ ജീവി തന്നെയാണ്. കേരളത്തിന്റെ സംസ്ഥാന മൃഗം കൂടിയാണ് ആന. ഇങ്ങനെയെല്ലാം ആണെങ്കിലും ആന ഒരു വന്യ മൃഗം തന്നെയാണ്. അതിനെ മെരുക്കാൻ മാത്രമേ സാധിക്കുകയുള്ളൂ.
ഇണക്കാൻ നമുക്ക് കഴിയില്ല. കാട്ടിൽ വസിക്കുന്ന ആനകൾ എട്ടുമുതൽ നൂറു വരെയുള്ള കൂട്ടങ്ങളായാണ് ജീവിക്കുന്നത്. ഓരോ ആനക്കൂട്ടത്തെ നയിക്കാനും ഓരോ തലവന്മാർ ഉണ്ടാവും. കൂട്ടത്തിലെ ഏറ്റവും മുതിർന്ന പിടിയാന ആയിരിക്കും തലവൻ. പെറ്റു വീഴുന്ന കുട്ടിയാനയെ ജീവൻ കൊടുത്തു സംരക്ഷിക്കാൻ കൂട്ടത്തിൽ ഉള്ളവർ ബാധ്യസ്ഥനാണ്. അതാണ് ആന കൂട്ടത്തിലെ നിയമം. അത്തരത്തിലൊന്നാണ് ഇവിടെ കാണാൻ കഴിയുക.
കുട്ടി ആനയെ ഒരു മുതലയിൽ നിന്നും രക്ഷിക്കാൻ ആനക്കൂട്ടം നടത്തുന്ന ധീരമായ പോരാട്ടം ആണ് ഇവിടെ കാണാൻ കഴിയുക. വെള്ളം കുടിക്കാനെത്തിയ കുട്ടി ആനക്കുനേരെ മുതലാ ചാടിവീണു. കുട്ടിയാനയുടെ തുമ്പിക്കയ്യിൽ പിടിച്ച മുതല പിടിവിടാൻ തയ്യാറല്ലായിരുന്നു. ഇതു മനസ്സിലാക്കിയ അമ്മ ആന രണ്ടും കൽപ്പിച്ചു പോയി മുതലയുടെ തലയ്ക്ക് ആഞ്ഞു ചവിട്ടുന്നത് ആണ് വീഡിയോ ദൃശ്യങ്ങൾ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.