എല്ലാവർക്കും ഉപകാരപ്രദമാകുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പല്ലി പാറ്റ എന്നിങ്ങനെയുള്ള നിരവധി ജീവികൾ വീട്ടിൽ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം ജീവികളെ തുരത്തി ഓടിക്കാൻ ഉള്ള ഒരു മാർഗ്ഗമാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നമ്മുടെ വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്.
ഈ ഒരു രീതിയിൽ ചെയ്യുന്നതുവഴി ഇത്തരം പ്രാണികളുടെ ശല്യം മാറുന്നതോടൊപ്പം വീട്ടിൽ നല്ല സുഗന്ധവും ലഭിക്കുന്നതാണ്. പട്ട ഇല ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. വളരെ നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. പട്ടയില കുറച്ച് എടുക്കുക. പിന്നീട് അത് പൊടിച്ചെടുക്കുക.
ഇത് കുറച്ച് വെള്ളത്തിൽ കലക്കിയ ശേഷം ഒരു സ്പ്രെ ബോട്ടിലിൽ ആക്കി വെക്കുക. പിന്നീട് ആവശ്യാനുസരണം പല്ലി പാറ്റ എലി എന്നിവ വരുന്ന ഭാഗങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്യുന്നതുവഴി ഇത്തരം പ്രാണികളുടെ ശല്യം മാറ്റിയെടുക്കുവാൻ സാധിക്കുന്നു. പലരും ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുവേണ്ടി പലതരത്തിലുള്ള കെമിക്കലുകൾ ഉപയോഗിക്കുകയാണ് പതിവ്.
ഇത്തരം വസ്തുക്കൾ ഉപയോഗിക്കാതെ വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കുന്നതാണ് ഇത്. അതുകൊണ്ടുതന്നെ മറ്റു പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാവുന്നില്ല. മാത്രമല്ല ചിലവ് കുറഞ്ഞ ഒരു രീതി കൂടിയാണ് ഇത്. നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതും പരീക്ഷിക്കാവുന്നതും ആണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.