നമുക്ക് ചുറ്റിലും ഭിക്ഷാടനം നടത്തുന്നവർ ആരാണെന്നു അവർ എവിടെനിന്നു വരുന്നു എന്ന് അവരുടെ വീട് എവിടെയാണെന്ന് ആർക്കും തന്നെ അറിയില്ല. ഇവരുടെ ജീവിത സാഹചര്യങ്ങൾ ആണ് ഇവരെ ഇത്തരക്കാർ ആക്കുന്നത് എങ്കിലും ഇവരെ തിരിഞ്ഞു നോക്കുകയോ ഇവർ ആരാണെന്ന് അന്വേഷിക്കാനോ ആർക്കും നേരമില്ല. അതുകൊണ്ടുതന്നെ അവർ അവരുടെ കാര്യം നോക്കി ജീവിക്കുന്നു.
ഇത്തരത്തിലൊരു ഭിക്ഷക്കാരിയുടെ മരണശേഷം നടന്ന സംഭവമാണ് ഇവിടെ കാണാൻ കഴിയുക. പള്ളിമുറ്റത്ത് ഇരുന്ന് ഭിക്ഷാടനം വഴി വയോധികയായ ഈ ഭിക്ഷക്കാരി സമ്പാദിച്ചത് ഒന്നര ലക്ഷത്തോളം രൂപയാണ്. ഇവർ മരിച്ചതിനുശേഷം വീട് പരിശോധിച്ചപ്പോഴാണ് ഇത്രയും വലിയ തുക കണ്ടെത്താനായത്. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ഭിക്ഷക്കാരി മരിച്ചത്.
ഒരു കെട്ടിടത്തിൽ വാടകയ്ക്ക് താമസിച്ചായിരുന്നു ഭിക്ഷാടനം നടത്തിയിരുന്നത്. പള്ളികളിലൂടെ ആയിരുന്നു ഭിക്ഷാടനം ഏറെയും നടത്തിയിരുന്നത്. മരിച്ച ദിവസം രാവിലെ ഭക്ഷണം കഴിച്ചതായി അയൽക്കാരോട് പറഞ്ഞിരുന്നു. പിന്നീട് പുറത്തു കാണാതെ ആയതോടെ അന്വേഷിച്ചു ചെന്നവരാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം പരിശോധനയ്ക്ക് അയക്കാൻ മുന്നോടിയായി ഇൻക്വസ്റ്റ് നടത്താൻ ഒരുങ്ങുന്നതിന് ഇടയിലാണ് മുറിയിലെ അലമാരയിൽ നിന്ന് പണം കണ്ടെത്തിയത്. പോലീസും വാർഡിലെ അംഗങ്ങളും ചേർന്നാണ് പണം എണ്ണിത്തിട്ടപ്പെടുത്തിയത്. ഒരു ലക്ഷത്തി അറുപത്തിയേഴായിരത്തി അറുന്നൂറ്റി ഇരുപത് രൂപയാണ് അലമാരയിൽ ഉണ്ടായിരുന്നത്. വൃദ്ധയുടെ ഭർത്താവ് 35 വർഷം മുൻപ് മരിച്ചിരുന്നു. കൂടുതൽ അറിയുവാനായി ഈ വീഡിയോ കാണൂ.