നിങ്ങളുടെ വീട്ടിൽ കാണുന്ന ഈ ഇല നിസാരക്കാരനല്ല…ഇത് അറിയാതെ പോകല്ലേ

നമ്മുടെ വീട്ടിലും ചുറ്റുപാടും കാണുന്ന ഒരു ഇല നിരവധി ഗുണങ്ങൾ പ്രധാനം ചെയ്യുന്നതാണ് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. കുട്ടികൾക്ക് കഫക്കെട്ടിന് മറ്റുമായി കൊടുക്കുന്ന ഒരു ഒറ്റമൂലി ആണ് പനികൂർക്ക. ഒരുവിധം എല്ലാ വീട്ടിലും പരിസരപ്രദേശങ്ങളിലും കാണാൻ സാധിക്കുന്ന ഒന്നാണ് ഇത്. പനിക്കൂർക്കയുടെ മറ്റു ഉപകാരങ്ങളും ഉപയോഗങ്ങളും ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇതിൽ ഒരുപാട് ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

നിരവധി അസുഖങ്ങൾക്ക് മരുന്നായി ഉപയോഗിക്കുന്ന ഇത് ആയുർവേദ ശാലകളിൽ പ്രധാനപ്പെട്ട ഒന്നാണ്. എല്ലാ വീട്ടിലും നട്ടു വളർത്താവുന്ന ഒരു ചെടി കൂടിയാണ് ഇത്. നിരവധി ഉപയോഗങ്ങൾക്ക് നിങ്ങൾക്ക് ഉപകാരപ്പെട്ടേക്കാം. ഇനി ഇതിന്റെ ഗുണ സവിശേഷതകൾ പരിചയപ്പെടാം. ഉദര രോഗം ചുമ കഫക്കെട്ട് നീർവീഴ്ച എന്നിവയ്ക്ക് പരിഹാരമാണ് പനിക്കൂർക്ക. ഈ ഇല ഇടിച്ചുപിഴിഞ്ഞ നീര് വളരെ നല്ല ഔഷധമാണ്. ഇത് നെറുകയിൽ തിരുമ്മിയാൽ നീർവീഴ്ച മാറുന്നത് കണ്ടിട്ടുണ്ട്.

കൂടാതെ തൊണ്ടവേദന പനി എന്നിവ മാറ്റിയെടുക്കാൻ ഇത് സഹായകമാണ്. ഗ്യാസ്ട്രബിൾ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ഇത് ഉപകരിക്കുന്നുണ്ട്. ചെറിയ കുട്ടികളിൽ ഉണ്ടാകുന്ന ഉദര രോഗങ്ങൾ മാറ്റാനും ഇത് സഹായകമാണ്. ചെറിയ കുട്ടികളിൽ ഉണ്ടാകുന്ന പനി തടയാൻ കുളിക്കുമ്പോൾ വെള്ളത്തിൽ.

പനിക്കൂർക്ക നീര് ഒഴിക്കുന്ന വരുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *