വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവാവിന് പിന്നീട് സംഭവിച്ചത് കണ്ടോ..!!

ആശുപത്രിയിൽ നടക്കുന്ന പല വാർത്തകളും പലപ്പോഴും അത്ഭുതങ്ങൾ ഉണ്ടാക്കാറുണ്ട്. എന്താണ് സംഭവം എന്ന് അറിയാത്ത പല കാര്യങ്ങളുടെയും കാര്യകാരണം അറിയുമ്പോൾ പലപ്പോഴും ഞെട്ടുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. അത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുക. അസമിൽ ആണ് ഈ സംഭവം നടക്കുന്നത്. കടുത്ത വയറുവേദനയുമായി ആശുപത്രിയിൽ എത്തിയ രോഗിയുടെ മൂത്രാശയത്തിൽ നിന്നും ലഭിച്ചത് മൊബൈൽ ചാർജർ കേബിൾ.

നിരവധി സമയത്തെ ശസ്ത്രക്രിയയിലൂടെയാണ് ഇത് പുറത്തെടുത്തത്. അസമിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. 30 വയസ്സുള്ള യുവാവിന്റെ മൂത്രാശയത്തിൽ ആണ് കേബിൾ ഉണ്ടായിരുന്നത്. അബദ്ധവശാൽ മൊബൈൽ ചാർജർ വിഴുങ്ങി എന്നുപറഞ്ഞാണ് ഇയാൾ ആശുപത്രിയിൽ എത്തുന്നത്. തുടർന്ന് ഡോക്ടർ നടത്തിയ പരിശോധനയിൽ ചാർജർ കണ്ടെത്താൻ സാധിച്ചില്ല.

എന്നാൽ വേദന നിലനിൽക്കുന്നതിനാൽ ഇയാളുടെ വയറിന്റെ എക്സറേ എടുത്തു. എക്സ്-റേ പരിശോധിച്ച ഡോക്ടർ ഞെട്ടിപ്പോയി. യുവാവിന്റെ മൂത്രാശയത്തിന് ഉള്ളിലാണ് ചുരുണ്ടു കൂടിയ നിലയിൽ ചാർജർ കണ്ടെത്തിയത്. തുടർന്ന് നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഫോൺ ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന ചാർജർ ആണെന്ന് മനസ്സിലാക്കിയത്. തന്റെ 25 വർഷത്തെ സേവനത്തിനിടെ ഇത്തരത്തിൽ ഒരു സംഭവം ആദ്യമായാണ് എന്ന് ഡോക്ടർ വ്യക്തമാക്കി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *