വിചിത്രമായ സംഭവങ്ങളും വാർത്തകളും കേൾക്കുക പതിവുള്ള കാര്യമാണ്. പലതരത്തിലാണ് ഇന്നത്തെ കാലത്ത് ഇത്തരം വാർത്തകൾ സമൂഹമാധ്യമങ്ങളിൽ കാണാൻ കഴിയുക. ഒരു പുരുഷന്റെ കൈകളുമായി ജീവിക്കുന്ന പെൺകുട്ടിയെ ആണ് ഇവിടെ കാണാൻ കഴിയുക. കൈമുട്ടിന് മേൽപ്പോട്ട് ഒരു 18 കാരി പെൺകുട്ടിയുടെ മൃദുവായ കൈയും അതിനു താഴേക്ക് 21 വയസ്സുള്ള ഒരു യുവാവിന്റെ നിറയെ രോമങ്ങൾ ഉള്ള കൈയുമായി ജീവിതത്തിലേക്ക് വീണ്ടും ചിറകു വച്ച് പറക്കുകയാണ് ഈ പെൺകുട്ടി.
ഈ പെൺകുട്ടി ഇവിടെ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ സമൂഹ ശ്രദ്ധനേടുന്നത്. അതിന്റെ ഉള്ളടക്കം ഇങ്ങനെയാണ്. പ്രിയപ്പെട്ടവരെ പൂനെ ആണ് എന്റെ സ്വദേശം ഒരു ചിത്രശലഭത്തെപ്പോലെ പാറിപ്പറന്നു നടന്നപ്പോൾ പതിനെട്ടാമത്തെ വയസ്സിൽ ഒരു അപകടത്തിൽ രണ്ട് കൈകളും നഷ്ടപ്പെട്ടു. ഒന്നര വർഷം കഴിഞ്ഞപ്പോൾ ഇതുപോലെ മറ്റൊരു അപകടത്തിൽ മരിച്ച 21 വയസ്സുള്ള ഒരു യുവാവിന്റെ കൈകൾ അവൾക്ക് ദാനമായി കിട്ടി. 13 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടർമാരുടെ സംഘം കൈകൾ പെൺകുട്ടിക്ക് പിടിപ്പിച്ചത്.
മുട്ടിന് മേൽപ്പോട്ട് പതിനെട്ടുകാരിയുടെ മൃദുവായ കൈയും ബാക്കി ഭാഗം ഒരു യുവാവിന്റെ ദൃഢമായ നിറയെ രോമങ്ങൾ ഉള്ള കയ്യും ആണ്. ഇങ്ങനെ അവർ ജീവിതം ആരംഭിച്ചു. ഏഷ്യയിൽ തന്നെ ആദ്യത്തെ സർജറി ആണ് ഇത്. തുടർന്ന് മാസങ്ങൾ കടന്നുപോയി. ക്രമേണ ആ പുതിയ കൂട്ട് അവളുടെ ശരീരത്തിൽ അലിഞ്ഞ് ചേർന്നു. ഏറ്റവും വലിയ അത്ഭുതം എന്തെന്നുവെച്ചാൽ ഇന്ന് ആ പുരുഷന്റെ കൈക്ക് പകരം അവിടെ ഉള്ളത് ഒരു സ്ത്രീയുടെ മെലിഞ്ഞ മിനുസമുള്ള കൈകൾ ആണ്. ഈ പ്രതിഭാസത്തിന് ശാസ്ത്രത്തിന്റെ ഭാഷയിൽ കാരണങ്ങളുണ്ടാകാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.