മത്തിയുടെ ചിതമ്പൽ ഒട്ടും തെറിക്കാതെ ക്ലീൻ ചെയ്യാൻ ഇങ്ങനെ ചെയ്താൽ മതി. ഇതാരും അറിയാതിരിക്കരുതേ.

നമ്മുടെ ഓരോരുത്തരുടെയും അടുക്കളയിൽ നാം ചില സൂത്രപ്പണികൾ പലപ്പോഴും ചെയ്യാറുണ്ട്. അത്തരത്തിൽ നമ്മുടെ ജോലികൾ എളുപ്പമാക്കി തരുന്ന ചില സൂത്രപ്പണികളാണ് ഇതിൽ കാണുന്നത്. നാമോരോരുത്തരും തേങ്ങ ചിരകി കറി വയ്ക്കുന്നവരാണ്. അത്തരത്തിൽ തേങ്ങ ഉടച്ചു കഴിയുമ്പോൾ ഒരു മുറി ബാക്കി വരാറുണ്ട്. ഇത് പലപ്പോഴും നാം ഫ്രിഡ്ജിൽ സൂക്ഷിക്കാൻ ആണ് ചെയ്യുന്നത്. എത്ര തന്നെ നാം ഫ്രിഡ്ജിൽ സൂക്ഷിച്ചാലും അതിന്റെ നീര് വറ്റി പോവുകയും.

ചിലപ്പോൾ അതിന് കേടു സംഭവിക്കുകയും ചെയ്യുന്നു. എന്നാൽ നാളികേരം ഫ്രിഡ്ജിൽ എടുത്തു വയ്ക്കുന്നതിനു മുൻപ് അതിന്റെ ഉൾവശത്തും മുകൾവശത്തും ഉപ്പുപൊടി ഇട്ടുകൊടുക്കുകയാണെങ്കിൽ എത്ര നാൾ വേണമെങ്കിലും കേട് കൂടാതെഫ്രിഡ്ജിലും ഫ്രിഡ്ജിനു പുറത്തും ഇരിക്കുന്നതാണ്. അതുപോലെ തന്നെ കടകളിൽ നിന്ന് തക്കാളി വാങ്ങി കൊണ്ടു വരുമ്പോൾ അത് ചീഞ്ഞു പോകാറുണ്ട്.

എന്നാൽ ഫ്രിഡ്ജിൽ പോലും സൂക്ഷിക്കാതെ തക്കാളി ചീഞ്ഞു പോകാതെ ഇരിക്കുന്നതിന് വേണ്ടി തക്കാളി ഒരു പാത്രത്തിൽ കമിഴ്ത്തി വെച്ചുകൊടുത്താൽ മതി. അതിന്റെ നെറ്റ് ഉള്ള ഭാഗം കമഴ്ത്തിവെച്ചു കൊടുക്കുകയോ അല്ലെങ്കിൽ അതിൽ അല്പം വെളിച്ചെണ്ണ തടവികൊണ്ട് കമഴ്ത്തി വച്ചു കൊടുക്കുകയോ ചെയ്യേണ്ടതാണ്. അതുപോലെ തന്നെ നമ്മുടെ വീടുകളിൽ പലതരത്തിലുള്ള മീനുകൾ വാങ്ങിക്കാറുണ്ട്.

അത്തരത്തിൽ മത്തി വാങ്ങിക്കുകയാണെങ്കിൽ കത്തികൊണ്ട് നല്ലവണ്ണം അതിന്റെ ചിതമ്പൽ കളഞ്ഞതിനുശേഷം വേണം അത് വൃത്തിയാക്കാൻ. എന്നാൽ ഇനി ഈ ചിതബൽ കളയുക എന്നുള്ളത് വളരെ എളുപ്പമാണ്. ഇതിനായി മത്തി ഒരു പാത്രത്തിലേക്ക് ഇട്ട് ആ പാത്രം നിറയെ വെള്ളം ഒഴിച്ചതിനു ശേഷം ഒരു പീലർ ഉപയോഗിച്ച് വെള്ളത്തിനടിയിൽ വച്ച് ചിതമ്പൽ കളയാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.