നാവിൽ രുചിയൂറും നാടൻ തക്കാളി രസം ഇങ്ങനെ തയ്യാറാക്കു. ഇതാരും ഇനിയെങ്കിലും അറിയാതിരിക്കല്ലേ.

സദ്യയിൽ നിന്ന് ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് രസം. മലയാളികളുടെ ഊണ് മേശയിലെ വിഭവങ്ങളിൽ ഒന്ന് തന്നെയാണ് ഇത്. ഒരു വിഭവം എന്നതിനും അപ്പുറം ഗ്യാസ്ട്രബിളിനെ ഉള്ള നല്ലൊരു മറു മരുന്നു കൂടിയാണ് ഇത്. അത്തരത്തിൽ സ്വാദിഷ്ടമാർന്ന തക്കാളി രസം റെസിപ്പി ആണ് ഇതിൽ കാണുന്നത്. ഇതിനായി ഒന്ന് രണ്ട് തക്കാളി നല്ലവണ്ണം കഴുകി അരിഞ്ഞു മാറ്റിവയ്ക്കേണ്ടതാണ്.

പിന്നീട് ഒരു മിക്സിയുടെ ജാറിൽ അല്പം കുരുമുളക് വെളുത്തുള്ളി ജീരകം കടുക് ഉലുവ എന്നിവ ഇട്ടു കൊടുത്തു നല്ലവണ്ണം ചതച്ചെടുക്കേണ്ടതാണ്. പിന്നീട് ഒരു പാത്രത്തിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് കടുകിട്ടു കൊടുത്ത് പൊട്ടിച്ച് എടുക്കേണ്ടതാണ്. നല്ലവണ്ണം പൊട്ടി വരുമ്പോൾ നാം ചതച്ചു വച്ചിരിക്കുന്ന മിക്സ് ഇതിലേക്ക് ഇട്ട് കൊടുത്ത് നല്ലവണ്ണം മൂപ്പിച്ചെടുക്കേണ്ടതാണ്.

പിന്നീട് അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി കൂടി ഇതിലേക്ക് ഇട്ടു കൊടുത്തത് നല്ലവണ്ണം മൂപ്പിച്ച് എടുക്കേണ്ടതാണ്. തക്കാളി ഒന്നു മൂത്തു വരുമ്പോൾ അതിലേക്ക് ഒരു കഷണം പച്ചമുളകും കൂടി ഇട്ടു കൊടുക്കേണ്ടതാണ്. പിന്നീട് ഇത് നല്ലവണ്ണം മൂത്ത വരുമ്പോൾ ഇതിലേക്ക് പൊടികൾ ഇട്ടു കൊടുക്കാവുന്നതാണ്. മഞ്ഞൾപൊടി മല്ലിപ്പൊടി മുളകുപൊടി.

എന്നിവയാണ് ഈ സമയം ഇട്ടുകൊടുത്ത ഇളക്കി കൊടുക്കേണ്ടത്. പൊടികളുടെ പച്ചമണം മാറുകയും തക്കാളി വെന്തു വരികയും ചെയ്യേണ്ടതാണ്. തക്കാളി നല്ലവണ്ണം ഉടഞ്ഞു വരുമ്പോൾ ഇതിലേക്ക് നമുക്ക് വെള്ളം ഒഴിച്ചു കൊടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് കുറച്ച് കറിവേപ്പില കൂടി ഇട്ടു കൊടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.