കുരുമുളക് കൃഷി വിജയകരമായി നല്ല വിളവുണ്ടാകാൻ ഇങ്ങനെ ചെയ്യു. ഇത് നിങ്ങളെ ഞെട്ടിക്കും…| Pepper cultivation malayalam

Pepper cultivation malayalam : നാമോരോരുത്തരും നമ്മുടെ വീടുകളിൽ നട്ടുവളർത്തുന്ന ഒന്നാണ് കുരുമുളക്. വളരെയധികം ആദായകരമായിട്ടുള്ള ഒരു കൃഷി ഉൽപ്പന്നം തന്നെയാണ് ഇത്. മറ്റു വസ്തുക്കളെ അപേക്ഷിച്ചു നല്ല വില തന്നെയാണ് ഇതിന് നമുക്ക് ലഭിക്കുന്നത്. കയറ്റുമതിക്കും വളരെയേറെ സാധ്യതയുള്ള ഒന്ന് തന്നെയാണ് കുരുമുളക്. ഈ കുരുമുളക് 2 തരത്തിൽ നമുക്ക് നട്ടു വളർത്താവുന്നതാണ്.

ഒന്ന് ഏതെങ്കിലും മരത്തിന്മേൽ പടർത്തിക്കൊണ്ടും മറ്റൊന്ന് ചട്ടിയിൽ നട്ട് നട്ട് കുറ്റിയായിട്ടും വളർത്താവുന്നതാണ്. എങ്ങനെ വളർത്തിയാലും ഇത് ശരിയായി വിധം ട്രീറ്റ് ചെയ്യുകയാണെങ്കിൽ വളരെ നന്നായി തന്നെ ഇത് ഫലം തരുന്നതാണ്. ഇത്തരത്തിൽ ഏതെങ്കിലും മരത്തിന്മേൽ പടർത്തി കൊണ്ടാണ് ഇത് വളർത്തുന്നതെങ്കിൽ ആ മരത്തിന്റെ കടഭാഗത്തുനിന്ന് അല്പം നീക്കിയിട്ട് വേണം ഇത് നട്ടുപിടിപ്പിക്കാൻ. പ്രധാനമായും തെങ്ങ് പ്ലാവ് മാവ് എന്നിവയിലാണ് കുരുമുളക് നട്ടു വളർത്താറുള്ളത്.

ഇത്തരം മരങ്ങൾ മഴക്കാലം ആവുമ്പോഴേക്കും അതിന്റെ കടമാന്തി അതിലേക്കു വളങ്ങൾ ഇട്ടു കൊടുക്കാറുണ്ട്. അതിനാൽ തന്നെ കടഭാഗത്ത് ഇത് നട്ടത്തയാണെങ്കിലും ഇത് പെട്ടെന്ന് തന്നെ കേടു പോകുന്നതിനുള്ള സാധ്യതകൾ കൂടുതലാണ് ഉള്ളത്. കൂടാതെ ഗ്രോബാഗുകളിലോ കുഴികളിലോ ഇത് നട്ടുവളർത്തുകയാണെങ്കിൽ മണ്ണ് ശരിയായ വിധം ട്രീറ്റ് ചെയ്തിട്ട് വേണം ഇത് നടാൻ.

എന്നാൽ മാത്രമേ ആരോഗ്യകരമായിട്ടുള്ള കുരുമുളക് ചെടിയും അതിൽ നിന്ന് നല്ലവണ്ണം കുരുമുളക് വിളവെടുപ്പും ചെയ്തെടുക്കാൻ സാധിക്കുകയുള്ളൂ. ഇതിനായി മണ്ണ് തയ്യാറാക്കുമ്പോൾ അതിലേക്ക് ചാണകപ്പൊടിയും മണ്ണിര കമ്പോസ്റ്റും ഒരുപോലെ ചേർത്തു കൊടുക്കേണ്ടതാണ്. ഈ വളത്തിന്റെ രണ്ടിരട്ടി മണ്ണാണ് ഇതിലേക്ക് ആവശ്യമായി വരുന്നത്. തുടർന്ന് വീഡിയോ കാണുക.