നാം ഓരോരുത്തരും പ്രഭാതഭക്ഷണമായി പല വെറൈറ്റി വിഭവങ്ങളും ഉണ്ടാക്കി കഴിക്കാറുണ്ട്. അത്തരത്തിൽ കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പ്രഭാത ഭക്ഷണം ആണ് പാലപ്പവും സ്റ്റൂ കറിയും. വളരെയധികം ടേസ്റ്റി ആയിട്ടുള്ള ഒരു കോമ്പിനേഷൻ തന്നെയാണ് ഇത്. അത്തരത്തിൽ അടിപൊളി രുചിയിലുള്ള ഒരു കിടിലൻപാലപ്പവും ഉരുളക്കിഴങ്ങ് സ്റ്റൂവും റെസിപ്പി ആണ് ഇതിൽ കാണുന്നത്. വളരെയധികം രുചികരമാണ് ഇത്.
ഈ പാലപ്പം ഉണ്ടാക്കുന്നതിനു വേണ്ടി ഇവിടെ എടുത്തിട്ടുള്ളത് ഗ്രീൻ ഹെൽത്ത് പാലപ്പം മിക്സ് ആണ്. മറ്റു പാലപ്പം മിക്സുകളെക്കാൾ ഏറെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു പാലപ്പം മിക്സ് ആണ് ഇത്. മറ്റു പാലപ്പം മിക്സുകളിൽ പാൽ ഒഴിക്കുന്നത് പോലെ ഇതിൽ പാൽ ഒഴിക്കേണ്ട ആവശ്യമില്ല. ഇതിൽ തേങ്ങാപ്പാലിന് പകരം അരക്കപ്പ് പശുപാൽ ആണ് ഒഴിക്കുന്നത്.
അതിനാൽ തന്നെ വളരെ എളുപ്പത്തിൽ ഇത് ചെയ്തെടുക്കാവുന്നതാണ്. ഇതിനായി മിക്സിയുടെ ജാറിൽ ഈ പൊടിയിട്ട് കൊടുത്ത് ഇതിലേക്ക് ആവശ്യത്തിന് ഉപ്പും പഞ്ചസാരയും പശുവിൻ പാലും വെള്ളവും ചേർത്ത് നല്ലവണ്ണം അരച്ചെടുക്കേണ്ടതാണ്. അതിനുശേഷം ഇത് ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുകയാണെങ്കിൽ ഒരു മണിക്കൂറിനുള്ളിൽ ഇത് സോപ്പ് പദം പോലെ പതഞ്ഞ് വീർത്തു പൊന്തി വരുന്നതാണ്.
പിന്നീട് നമുക്ക് അപ്പച്ചട്ടിയിൽ ഒഴിച്ച് സ്വാദിഷ്ടമായ അപ്പം ഉണ്ടാക്കിയെടുക്കാവുന്നതാണ്. അതുപോലെതന്നെ ഉരുളക്കിഴങ്ങ് സ്റ്റൂ ഉണ്ടാക്കുന്നതിനുവേണ്ടി ഒരു കുക്കറിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞതും ഒരു കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും പച്ചമുളകും നുറുക്കിയതും ഇട്ട് നല്ലവണ്ണം വഴറ്റി കൊടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.